Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ.ടി.എമ്മുകളിൽ ഹാൻഡ് സാനിടൈസർ വെയ്ക്കുമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചത് ചില സ്വകാര്യ എടിഎമ്മുകൾ മാത്രം; കൊച്ചി മേനകയിലെ എസ്.ബി.ഐയുടെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാന എ.ടി.എമ്മിൽ പോലും സുരക്ഷാ നടപടികൾ ഒന്നുമില്ല; ഇവിടെ പതിപ്പിച്ചിരിക്കുന്നത് ബ്രേക്ക് ദ ചെയ്ൻ എന്ന സ്റ്റിക്കർ മാത്രം

എ.ടി.എമ്മുകളിൽ ഹാൻഡ് സാനിടൈസർ വെയ്ക്കുമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചത് ചില സ്വകാര്യ എടിഎമ്മുകൾ മാത്രം; കൊച്ചി മേനകയിലെ എസ്.ബി.ഐയുടെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാന എ.ടി.എമ്മിൽ പോലും സുരക്ഷാ നടപടികൾ ഒന്നുമില്ല; ഇവിടെ പതിപ്പിച്ചിരിക്കുന്നത് ബ്രേക്ക് ദ ചെയ്ൻ എന്ന സ്റ്റിക്കർ മാത്രം

ആർ പീയൂഷ്

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാനായി എ.ടി.എമ്മുകളിൽ ഹാൻഡ് സാനിടൈസർ വയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചുരുക്കം ചില സ്വകാര്യ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മാത്രമാണ് ഇവ ഉപഭോക്താക്കൾക്കായി വച്ചിട്ടുള്ളൂ. ഏറ്റവും തിരക്കുള്ള എ.ടി.എമ്മുകൾ എസ്.ബി.ഐയുടേതാണ്. കൊച്ചി നഗരത്തിലെ പ്രധാന എ.ടി.എം കൗണ്ടറുകളിൽ ഒന്നും തന്നെ ഹാൻഡ് സാനിടൈസർ വച്ചിട്ടില്ല. മേനകയിൽ എസ്.ബി.ഐയുടെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാന എ.ടി.എമ്മിൽ പോലും സുരക്ഷയ്ക്കായി ഒന്നും ചെയ്തിട്ടില്ല. ബ്രേക്ക് ദ ചെയ്ൻ എന്ന സ്റ്റിക്കർ മാത്രമാണ് ഇവിടെ പതിപ്പിച്ചിരിക്കുന്നത്.

ജനങ്ങൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്നതും കൈ തൊടുന്നതുമായ സ്ഥലമാണ് എ.ടി.എം കൗണ്ടർ. കൊച്ചി പോലെയുള്ള നഗരങ്ങളിൽ നിരവധി വിദേശികളും ഇതര സംസ്ഥാനകാരും എ.ടി.എം ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എ.ടി.എമ്മുകളിൽ ഹാൻഡ് സാനിടൈസർ വയ്ക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ബാങ്കുകൾക്കും നിർദ്ധേശം നൽകിയിരുന്നു എന്നാണ് വിവരം. എന്നാൽ യൂണിയൻ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ചുരുക്കം ബാങ്കുകൾ മാത്രമാണ് ഉപഭോക്താക്കളുടെ സുരക്ഷക്കായി ഹാൻഡ് സാമിടൈസർ കൗണ്ടറുകളിൽ വച്ചിരിക്കുന്നത്. എസ്.ബി.ഐ പോലുള്ള മുൻ നിര ബാങ്കുകൾ ഇക്കാര്യത്തിൽ വീഴ്ച് വരുത്തിയിരിക്കുകയാണ്.

വലിയ ഒരു പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുമ്പോൾ എ.ടി.എം കൗണ്ടറുകളിൽ ഹാൻഡ് സാനിടൈസർ വയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. ആളുകൾ ആശങ്കയോടെയാണ് എ.ടി.എം ഉപയോഗിക്കുന്നത്. അതിനാൽ എത്രയും വേഗം കൗണ്ടറുകളിൽ ലഭ്യമാക്കണമെന്ന് ഒരു ഇടപാടുകാരൻ മറുനാടനോട് പ്രതികരിച്ചു. വലിയ അപകടത്തിലേക്ക് നാട് പോകുമ്പോൾ ബാങ്ക് വലിയ വീഴ്ചയാണ് വരുത്തിയിരിക്കുന്നത് എന്ന് മറ്റൊരാൾ പ്രതികരിച്ചു. ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന എ.ടി.എം കൗണ്ടറുകൾ കൂടി സ്റ്റെറൈൽ ചെയ്യണമെന്നായിരുന്നു മറ്റൊരാളുടെ ആവിശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP