Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശ്ശൂർ നഗരത്തിൽ എടിഎം കവർച്ചയ്ക്ക് ശ്രമം; പണം അപഹരിക്കാൻ ശ്രമിച്ചത് കിഴക്കുംപാട്ടുകരിയിലെ കാനറാ ബാങ്ക് എടിഎമ്മിൽ നിന്നും; മോഷ്ടാക്കൾ മലയാളികളെന്ന് പ്രാഥമിക നിഗമനം; പണം നഷ്ടപ്പെട്ടില്ലെന്ന് പൊലീസ്

തൃശ്ശൂർ നഗരത്തിൽ എടിഎം കവർച്ചയ്ക്ക് ശ്രമം; പണം അപഹരിക്കാൻ ശ്രമിച്ചത് കിഴക്കുംപാട്ടുകരിയിലെ കാനറാ ബാങ്ക് എടിഎമ്മിൽ നിന്നും; മോഷ്ടാക്കൾ മലയാളികളെന്ന് പ്രാഥമിക നിഗമനം; പണം നഷ്ടപ്പെട്ടില്ലെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നഗരത്തിലെ എ.ടി.എമ്മിൽ കവർച്ചാ ശ്രമം. ചൊവ്വാഴ്‌ച്ച പുലർച്ചെ രണ്ടു മണിയോടെ കിഴക്കുംപാട്ടു കരയിലെ കാനറാബാങ്കിന്റെ എടിഎം ശാഖയിലാണ് കവർച്ചാശ്രമം നടന്നത്. രണ്ടംഗ സംഘമാണ് കവർച്ചയ്ക്കു ശ്രമിച്ചിരിക്കുന്നത്. പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല.മോഷ്ടാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ നെറ്റ്‌വർക്കുകളും സിസിടിവി ക്യാമറകളും പരിശോധിച്ചുവരികയാണ്.

ഇരുമ്പു കമ്പിയുപയോഗിച്ചാണ് എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ചത്. കവർച്ചാ ശ്രമം നടത്തിയത് ഇതരസംസ്ഥാനക്കാരല്ലെന്നും മലയാളികൾ ആകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. അഞ്ചു ലക്ഷം രൂപയാണ് എ ടി എമ്മിൽ ഉണ്ടായിരുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് കൊരട്ടിയിൽ കവർച്ചാ ശ്രമം നടന്നതിനു നഗരത്തിൽ വീണ്ടും സംഭവം ആവർത്തിച്ചത് ആശങ്ക പരത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP