Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തട്ടിപ്പ് നടന്നാൽ നീയാരാ ചോദിക്കാൻ എന്നാക്രോശം; തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചതിന് വിവരാവകാശ പ്രവർത്തകനായ എം.എൻ.ജയറാമിന് നേരേ ആക്രമണം; പരിക്കേറ്റ ജയറാം ആശുപത്രിയിൽ

തട്ടിപ്പ് നടന്നാൽ നീയാരാ ചോദിക്കാൻ എന്നാക്രോശം; തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചതിന് വിവരാവകാശ പ്രവർത്തകനായ എം.എൻ.ജയറാമിന് നേരേ ആക്രമണം; പരിക്കേറ്റ ജയറാം ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവരാവകാശ പ്രവർത്തകനായ എം.എൻ.ജയറാമിനു നേരെ ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനു സമീപമുള്ള റോഡിൽ വച്ചാണ് ജയറാമിനു നേരെ ആക്രമണം നടന്നത്. ജയറാമിനെ എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രവുമായി ബന്ധപ്പെട്ടു ജയറാം നൽകിയ തുടർച്ചയായ വിവരവാകാശ പ്രകാരമുള്ള ചോദ്യങ്ങളെ തുടർന്നാണ് ആക്രമണം എന്നാണ് സൂചനകൾ. കമ്പിവടികൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കരുതിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. പുറംഭാഗത്താണ് മർദ്ദനം കൂടുതൽ ഏറ്റത്. നട്ടെല്ലിന്റെ കശേരുക്കൾക്ക് ക്ഷതമെറ്റിട്ടുണ്ട്. ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്.

'പിഷാരികാവിൽ ക്ഷേത്രത്തിലെ വിവരാവകാശം ചോദിച്ച് ഞങ്ങളെയൊക്കെ കോടതി കയറ്റി. അതുപോലെ പൂർണത്രയീശന്റെ ഉത്സവം മുടക്കാൻ നോക്കുന്നോ? അതുപോലെ തട്ടിപ്പ് നടന്നാൽ നിനക്കെന്താ ചോദിക്കാൻ എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന്' ജയറാം മറുനാടനോട് പറഞ്ഞു.

ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടു ജയറാം തുടരൻ വിവരാവകാശങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു സംഘത്തെ ക്ഷുഭിതരാക്കിയിരുന്നു. ഉപദേശക സമിതിയിലെ നിയമനങ്ങൾ, ചിലരെ പുറത്താക്കൽ, ഉത്സവവുമായി ബന്ധപ്പെട്ടുള്ള കരാറുകളിലെ അഴിമതികൾ തുടങ്ങിയ മുഴുവൻ പ്രശ്‌നങ്ങളും ഉന്നയിച്ച് തുടരൻ വിവരാവകാശങ്ങളാണ് ജയറാം നൽകിക്കൊണ്ടിരുന്നത്. ഇതാണ് പ്രകോപനങ്ങൾക്ക് പിന്നിൽ എന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP