Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരുനാഗപ്പള്ളയിൽ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം; വീട്ടമ്മ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേരെ ഗുണ്ടകൾ തല്ലിച്ചതച്ചു; തലയ്ക്ക് അടിയേറ്റ വീട്ടമ്മ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിൽ; നാലരപവന്റെ മാലയും ആക്രമികൾ കവർന്നതായി പരാതി; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ; ഒളിവിലായ രണ്ട് പ്രതികൾക്കായി തിരച്ചിൽ

കരുനാഗപ്പള്ളയിൽ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം; വീട്ടമ്മ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേരെ ഗുണ്ടകൾ തല്ലിച്ചതച്ചു; തലയ്ക്ക് അടിയേറ്റ വീട്ടമ്മ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിൽ;  നാലരപവന്റെ മാലയും ആക്രമികൾ കവർന്നതായി പരാതി; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ; ഒളിവിലായ രണ്ട് പ്രതികൾക്കായി തിരച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: തഴവ മണപ്പള്ളിയിൽ ബൈക്കിലെത്തിയ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു. ആക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ നാലു പേർക്ക് പരുക്ക്.പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെകരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്നം തെക്ക് അക്കാനാട്ട് കിഴക്കതിൽ ഷെഫീഖ്(21), വള്ളികുന്നം കരാഴ്മ ഹാഷിന മൻസിൽ ഹാഷിം (19) ,തഴവ അരിപ്പുറത്ത് മുഹമ്മദ് റാഷിദ് (19), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടാളികളായ ഷംമ്മാസ്, നിജൂമ് എന്നിവർ ഒളിവിലാണ്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നുസംഭവം. ബൈക്കുകളിലെത്തിയ ഗുണ്ടാ സംഘം ബഷീർ കുട്ടിയുടെ വീട്ടിലേക്ക് ഇരച്ചുകയറി അക്രമികയായിരുന്നു. പ്രതികളായ റാഷിദ്, ഷെഫീക്ക്, എന്നിവർ ചേർന്നായിരുന്നു ആക്രമണം നടത്തിയത്.നിരവധി കേസിലെ പ്രതികളാണ് ഇവർ. ആക്രമണത്തിൽ പരിക്കേറ്റ റംലത്ത് ബീവി (48) ഇവരുടെ ഭാർത്തവ് ബഷീർകുട്ടി ( 55), മകൻ ഷെമീർ (30), ഷെമീറിന്റെ ഭാര്യ സഹോദരൻ സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച പ്രവേശിപ്പിച്ചു. റംലത്ത് ബീവിയുടെ തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമാണ്.

മുൻവൈരാഗ്യമാണ് പ്രശ്‌നങ്ങളിൽ കലാശിച്ചതെന്ന് പരുക്കേറ്റ റംലത്ത് ബീവിയുടെ മക്കൾ പ്രതികരിക്കുന്നു. ഷെമീറിന്റെ ഭാര്യ സഹോദരൻ സൽമാനെ ആക്രമിക്കാനായി വീട്ടിലെത്തിയതായിരുന്നു ഗുണ്ടാ സംഘം. തടസം പിടിക്കാൻ നിൽക്കുമ്പോഴാണ് റംലത്തിനും , ഭർത്താവ് ബഷീറിനും മകൻ ഷെമീറിനും പരിക്കേറ്റത്. അയൽക്കാർ ഓടിക്കൂടിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. തലയ്ക്ക് അടിയേറ്റ റംലത്തിന്റെ നാലര പവന്റെ മാലയും അപഹരിച്ചാണ് പ്രതികൾ കടന്നത്.

ഇതോടെ കരുനാഗപ്പള്ളി പൊലീസിന് പരാതി നൽകുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള ആക്രമണത്തിൽ റംലത്ത് ബീവിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഷെമീറിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റുള്ളവർക്ക് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നത്. തഴവയിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഷെമീറിന്റെ നേത്യത്വത്തിലായിരുന്നു ആക്രമണം എന്ന് വിട്ടുകാർ പ്രതികരിക്കുന്നു. മറ്റ് പ്രതികള്ൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. എസ്‌ഐ അലോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP