Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീവണ്ടിയിൽ നിന്നും എംടെക് വിദ്യാർത്ഥിനി അഷ്ടമുടി കായലിലേക്ക് തെറിച്ചുവീണു; പെരുമൺ പാലത്തിൽ നിന്ന് വീണ യുവതിയെ അൽഭുതകരമായി രക്ഷപ്പെടുത്തിയത് മത്സ്യബന്ധനം നടത്തിയവർ

തീവണ്ടിയിൽ നിന്നും എംടെക് വിദ്യാർത്ഥിനി അഷ്ടമുടി കായലിലേക്ക് തെറിച്ചുവീണു; പെരുമൺ പാലത്തിൽ നിന്ന് വീണ യുവതിയെ അൽഭുതകരമായി രക്ഷപ്പെടുത്തിയത് മത്സ്യബന്ധനം നടത്തിയവർ

അഷ്ടമുടി: തീവണ്ടിയിൽ യാത്രചെയ്ത എം.ടെക്. വിദ്യാർത്ഥിനി അഷ്ടമുടി കായലിലേക്ക് തെറിച്ചുവീണുവെങ്കിലും അൽഭുതകരമായി രക്ഷപ്പെട്ടു. കായലിൽ മത്സ്യബന്ധനം നടത്തിയിരുന്നവർ യുവതിയെ രക്ഷിച്ച് കരയ്ക്കെത്തിച്ചു.

തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോടെയാണ് സംഭവം. പെരുമൺ പാലത്തിലൂടെ തീവണ്ടി കടന്നുപോകുമ്പോഴാണ് ചാത്തന്നൂർ കുമ്മല്ലൂർ സ്വദേശിനി അശ്വതി(25) കായലിൽ വീണത്. കായലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന അഷ്ടമുടി ജീസസ് ഭവനിൽ നെപ്പോളിയൻ, അഷ്ടമുടി പുത്തൻവിള പുതുവൽ റോബർട്ട്, വടക്കേക്കര മുകളുവിള വീട്ടിൽ ബിജു, അഷ്ടമുടി യേശുദാസഭവനിൽ സേവ്യർ എന്നിവരാണ് രക്ഷകരായത്. ഇവരുടെ സമീപത്താണ് യുവതി വെള്ളത്തിൽ പതിച്ചത്.

മുങ്ങിത്താണ യുവതിയെ നാൽവർസംഘം ഉയർത്തിയെടുത്ത് വള്ളത്തിൽ കിടത്തിയശേഷം അഞ്ചാലുംമൂട് പൊലീസിൽ അറിയിച്ചു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചാലുംമൂട് എസ്.ഐ.ദേവരാജന്റെ നേതൃത്വത്തിൽ പൊലീസ് പാഞ്ഞെത്തി യുവതിയെ ജീപ്പിൽ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു.

ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വതി അപകടനില തരണം ചെയ്തു. കോളേജിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP