Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വാർത്ത അത്യന്തം ഉത്കണ്ഠാജനകം' ; ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യ പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി; നൂറ്റാണ്ടുകളുടെ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകർക്കപ്പെടുമെന്നും അശ്വതി തിരുനാൾ

'ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വാർത്ത അത്യന്തം ഉത്കണ്ഠാജനകം' ; ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യ പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി; നൂറ്റാണ്ടുകളുടെ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകർക്കപ്പെടുമെന്നും അശ്വതി തിരുനാൾ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ഉയർന്നത്. അതിനിടയിലാണ് ആദ്യപ്രതികരണവുമായി രാജകുടുംബാംഗം രംഗത്തെത്തിയത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിയാണ് രാജകുടുംബാംഗം എന്ന നിലയിൽ ആദ്യപ്രതികരണം അറിയിച്ചത്.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് വാർത്ത അത്യന്ത്യം ഉത്കണ്ഠാജനകമാമെന്നും വേദനിപ്പിക്കുന്നതാണെന്നും തമ്പുരാട്ടി അഭിപ്രായപ്പെട്ടു.നൂറ്റാണ്ടുകളുടെ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകർക്കപ്പെടുമെന്നും ഒരു പ്രമുഖ മാധ്യമത്തോടുള്ള അഭിമുഖത്തിനിടെ തമ്പുരാട്ടി വ്യക്തമാക്കി.

ശബരിമലയിൽ അമ്മ മഹാറാണി ദർശനം നടത്തിയിട്ടുണ്ടെന്ന പ്രചാരണങ്ങൾക്കും അവർ മറുപടി നൽകി. തന്റെ മുത്തശ്ശിയായ അമ്മ മഹാറാണി ശബരിമല ദർശനത്തിന് പോയത് ഗർഭപാത്രം നീക്കിയ ശേഷമാണെന്നും ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതായി അറിവില്ലെന്നും അശ്വതി തിരുന്നാൾ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP