Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാർഹിക ജോലികൾക്കും ഇനി ഓൺലൈൻ സേവനം; വീട് ശുചീകരണത്തിന് മുതൽ ഇലക്ട്രിക്കൽ ജോലികൾക്ക് വരെ പ്രാവീണ്യം തെളിയിച്ച ആളുകളെ നൽകാൻ അസ്റ്റ്യൂട്ട് ഔട്ട്‌സോഴ്‌സിങ് സർവീസസ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതുകൊച്ചിയിൽ; സേവനങ്ങളിൽ കോർപ്പറേറ്റുകൾക്കായി ഫെസിലിറ്റി മാനേജ്‌മെന്റും സ്റ്റാഫിംങ് റിക്രൂട്ട്‌മെന്റും

ഗാർഹിക ജോലികൾക്കും ഇനി ഓൺലൈൻ സേവനം; വീട് ശുചീകരണത്തിന് മുതൽ ഇലക്ട്രിക്കൽ ജോലികൾക്ക് വരെ പ്രാവീണ്യം തെളിയിച്ച ആളുകളെ നൽകാൻ അസ്റ്റ്യൂട്ട് ഔട്ട്‌സോഴ്‌സിങ് സർവീസസ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതുകൊച്ചിയിൽ; സേവനങ്ങളിൽ കോർപ്പറേറ്റുകൾക്കായി ഫെസിലിറ്റി മാനേജ്‌മെന്റും സ്റ്റാഫിംങ് റിക്രൂട്ട്‌മെന്റും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ 100 ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അസ്റ്റ്യുട്ട് ഔട്ട്‌സോഴ്‌സിങ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 'ഓൺ ടൈം ലീവ് ഈസി' എന്ന പേരിൽ ഓൺ ഡിമാൻഡ് ഗാർഹിക സേവനങ്ങൾ കേരളത്തിൽ ആരംഭിച്ചു. പതിനാല് സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുള്ള അസ്റ്റ്യുട്ട് കൊച്ചിയിലാണ് കേരളത്തിലെ പ്രവർത്തനങ്ങൾ ആദ്യം ആരംഭിച്ചിരിക്കുന്നത്. രവിപുരത്താണ് കൊച്ചിയിലെ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.

തിരക്കേറിയ ജീവിതത്തിനിടയിൽ ചെറിയ ഗാർഹിക ആവശ്യങ്ങൾക്ക് പോലും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസമായാണ് അസ്റ്റ്യുട്ട് പ്രവർത്തനം ആരംഭിച്ചത്. വീട്ടുജോലി, ഗൃഹ ശുചീകരണം, ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങി നിസാര കാര്യങ്ങൾക്ക് പോലും ഏറെ അലയേണ്ടതായി വരുന്ന സാഹചര്യം ഇനി ഒഴിവാകും. പലപ്പോഴും പെട്ടെന്ന് കണ്ടുപിടിച്ചു കൊണ്ടുവരുന്നവരുടെ ജോലികൾ ഗുണമേന്മയുള്ളത് ആകണമെന്നുമില്ല. എന്നാൽ അസ്റ്റ്യുട്ട് തീർത്തും പ്രൊഫഷണൽ മേൽനോട്ടത്തിൽ തന്നെ ഇത്തരം ഗാർഹിക സേവനങ്ങൾ നൽകും. 9999 129 337 എന്ന നമ്പറിൽ വിളിച്ച് ആവശ്യപ്പെട്ടാൽ ഉപഭോക്താക്കൾക്ക് എല്ലാ ഗാർഹിക സേവനങ്ങളും അതിവേഗം ലഭ്യമാകും. www.astuteos.com എന്ന വെബ്‌സൈറ്റ് വഴിയും സേവനങ്ങൾ ലഭിക്കും. വീട് ശുചീകരണം, കാർ ഡ്രൈ ക്‌ളീനിങ്, സോഫ, ചെയർ ക്‌ളീനിങ്, ബാത്‌റൂം ക്‌ളീനിങ്, ഇന്റീരിയർ, പെയിന്റിങ്, ഇലക്ട്രിക്കൽ ജോലികൾ, പ്ലമ്പിങ്ങ്, ഹാൻഡിമാൻ സേവനങ്ങൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഇനി അസ്റ്റ്യുട്ട് ഔട്ട്‌സോഴ്‌സിംഗിനെ ആശ്രയിക്കാം.

ഗാർഹിക സേവനങ്ങൾക്ക് പുറമെ കോർപ്പറേറ്റുകൾക്കായി ഫെസിലിറ്റി മാനേജ്‌മെന്റ്, സ്റ്റാഫിങ്, റിക്രൂട്ട്‌മെന്റ് സേവനങ്ങളും അസ്റ്റ്യുട്ട് ഔട്ട്‌സോഴ്‌സിങ് ലഭ്യമാക്കും. ഗാർഹിക സേവനങ്ങൾ കൃത്യതയോടെയും മേന്മയോടെയും നൽകുന്നുവെന്ന് ഉറപ്പാക്കുമെന്നും പ്രൊഫഷണൽ സേവനങ്ങളാണ് നൽകുന്നതെന്നും അസ്റ്റ്യുട്ട് ഔട്ട്‌സോഴ്‌സിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ക്യാപ്റ്റൻ. ഷാജി കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറെ വൈകാതെ സംസ്ഥാനത്തുടനീളം സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി ആസ്ഥാനമായ അസ്റ്റ്യുട്ട് ഔട്ട്‌സോഴ്‌സിങ് ഇന്ത്യ, എം എസ് എം ഇ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യ എസ് എം ഇ ഫോറം സംഘടിപ്പിച്ച എസ് എം ഇ 100 അവാർഡുകളിൽ രാജ്യത്തെ പ്രമുഖ നൂറ് ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രി നിഥിൻ ഗഡ്ഗരിയിൽ നിന്ന് ക്യാപ്റ്റൻ കുമാർ അവർഡ് ഏറ്റുവാങ്ങി. അഹമ്മദാബാദ്, ബംഗലൂരു, ചണ്ഡീഗഡ്, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, കൊൽക്കത്ത, ലക്‌നൗ, മുംബൈ, പട്‌ന, പൂണെ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള അസ്റ്റ്യുട്ട് ഔട്ട്‌സോഴ്‌സിംഗിന് നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP