Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചികിത്സാ സഹായത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത സനൽ വിഷമങ്ങൾ പറഞ്ഞത് ചായക്കടയിലിരുന്ന യുവതിയോട്; മരുന്ന് വാങ്ങാൻ പോലും മാർഗമില്ലെന്ന വിഷമാവസ്ഥ കണ്ട് പേപ്പറുകൾ വാങ്ങി നോക്കിയതോടെ പ്രശ്‌നപരിഹാരം; എറണാകുളം അസിസ്റ്റന്റ് കളക്ടർ എം എസ് മാധവിക്കുട്ടി ഫോർട്ടു കൊച്ചി സ്വദേശിയുടെ പരാതിക്ക് പരിഹാരം കണ്ടത് ചായകുടിക്കാൻ എത്തിയതിനിടെ

ചികിത്സാ സഹായത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത സനൽ വിഷമങ്ങൾ പറഞ്ഞത് ചായക്കടയിലിരുന്ന യുവതിയോട്; മരുന്ന് വാങ്ങാൻ പോലും മാർഗമില്ലെന്ന വിഷമാവസ്ഥ കണ്ട് പേപ്പറുകൾ വാങ്ങി നോക്കിയതോടെ പ്രശ്‌നപരിഹാരം; എറണാകുളം അസിസ്റ്റന്റ് കളക്ടർ എം എസ് മാധവിക്കുട്ടി ഫോർട്ടു കൊച്ചി സ്വദേശിയുടെ പരാതിക്ക് പരിഹാരം കണ്ടത് ചായകുടിക്കാൻ എത്തിയതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കാക്കനാട്: ചികിത്സാ സഹായത്തിനായി കളക്റ്റ്രേറ്റിൽ കയറിയിറങ്ങി നിരാശനായ സനൽകുമാറിന് ഒടുവിൽ കാരുണ്യത്തിന്റെ കാവൽ മാലാഖയായി എത്തിയത് അസിസ്റ്റന്റ് കളക്ടർ തന്നെ. ഫോർട്ടു കൊച്ചി സ്വദേശി തന്റെ ദൈന്യത ആരോടെങ്കിലും പറഞ്ഞ് സമാധാനിക്കാനായി ചായക്കടയിലിരുന്ന് വിഷമങ്ങൾ പറഞ്ഞത് താൻ സംസാരിക്കുന്നത് എറണാകുളം അസിസ്റ്റന്റ് കളക്ടർ എം എസ് മാധവിക്കുട്ടിയോടാണ് എന്നറിയാതെ അയിരുന്നു. ചികിത്സാ സഹായത്തിനായി പലതവണ ഓഫീസുകൾ കയറി ഇറങ്ങി എങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. മുടക്കം വരുത്താതെ കഴിക്കേണ്ട മരുന്ന് വാങ്ങാൻ പോലും പണമില്ലെന്ന് പറഞ്ഞതോടെ കേട്ടിരുന്ന യുവതി പേപ്പറുകൾ വാങ്ങി നോക്കി.

എല്ലാം കേട്ട ശേഷം സനലിന്റെ കൈയിലുണ്ടായിരുന്ന പേപ്പറുകൾ വാങ്ങി നോക്കിയ ശേഷം ആരേയോ ഒന്ന് ഫോൺവിളിച്ചു. ആ വിളിയോടെ സനലിന്റെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി. വേണ്ടത് ചെയ്തുകൊടുത്തശേഷം ഔദ്യോഗിക കാറിൽ മടങ്ങിയപ്പോഴാണ്, അത് എറണാകുളം അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി ആയിരുന്നു എന്നറിഞ്ഞത്. കളക്ടറേറ്റ് വളപ്പിൽ കുടുംബശ്രീക്കാർ നടത്തുന്ന കടയിൽ ചായകുടിക്കാൻ എയെത്തിയതായിരുന്നു മാധവിക്കുട്ടി.

സനൽകുമാറിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കിയ ഇവർ ഒപ്പമുണ്ടായിരുന്ന പേഴ്സണൽ അസി. സെക്രട്ടറി പി.വി. സുനിൽകുമാറിനോട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ഫോൺചെയ്യാൻ പറഞ്ഞു. ഹെൽത്ത് ഓഫീസറെ വിളിച്ച് ചൊവ്വാഴ്ച ആശുപത്രിയിൽ വരുന്ന ഇദ്ദേഹത്തിന് ആവശ്യമായ മരുന്നുകൾ ഉടൻ നൽകണമെന്ന് അസി. കളക്ടർ നിർദ്ദേശം നൽകി. മരുന്നിന്റെ കാര്യം ശരിയാക്കിയിട്ടുണ്ടെന്നും അവിടെ ചെന്നാൽ കിട്ടുമെന്നും പറഞ്ഞ് സനൽകുമാറിനെ ആശ്വസിപ്പിക്കുകയും വണ്ടിക്കൂലിക്കായി 200 രൂപ കൊടുക്കുകയും ചെയ്തിട്ടാണ് മാധവിക്കുട്ടി മടങ്ങിയത്.

കൊല്ലം മാടൻനട തൊടിയിൽവീട്ടിൽ ആർ.സൂർദാസിന്റെയും എ.കെ.മിനിയുടെയും മകൾ എം.എസ്.മാധവിക്കുട്ടിയുടെ ഭർത്താവ് കൃഷ്ണരാജ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് റൂറൽ എ.എസ്‌പി.യാണ്.കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിൽനിന്ന് 2014ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ മാധവിക്കുട്ടി പിന്നീട് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി. ജോലി രാജിവെച്ചശേഷമാണ് സിവിൽ സർവീസിനുള്ള പഠനത്തിൽ ഏർപ്പെട്ടത്. ആറുമാസം തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടി. അച്ഛൻ സൂർദാസ് സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ അദ്ധ്യാപകനാണ്. അമ്മ എ.കെ.മിനി തിരുവനന്തപുരത്ത് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP