Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിറ്റയം ഗോപകുമാറിനും കുടുംബത്തിനും ആകെ 28 ലക്ഷത്തിന്റെ ആസ്തിയുണ്ടെങ്കിലും എസ്‌ബിഐയിൽ വാഹനവായ്പ ഇനത്തിൽ 9.53 ലക്ഷം രൂപയുടെ ബാധ്യത; വിവിധ ബാങ്കുകളിൽ 99,222 രൂപ ആസ്തിയുള്ളപ്പോൾ ജീവിത പങ്കാളിക്ക് 4.53 ലക്ഷത്തിന്റെ നിക്ഷേപം; കൊടിക്കുന്നിൽ സുരേഷിനും കുടുംബത്തിനും ഒരു കോടി 29 ലക്ഷത്തിന്റെ ആസ്തി: കൈവശമുള്ളത് വെറും 15,000 മാത്രം

ചിറ്റയം ഗോപകുമാറിനും കുടുംബത്തിനും ആകെ 28 ലക്ഷത്തിന്റെ ആസ്തിയുണ്ടെങ്കിലും എസ്‌ബിഐയിൽ വാഹനവായ്പ ഇനത്തിൽ 9.53 ലക്ഷം രൂപയുടെ ബാധ്യത; വിവിധ ബാങ്കുകളിൽ 99,222 രൂപ ആസ്തിയുള്ളപ്പോൾ ജീവിത പങ്കാളിക്ക് 4.53 ലക്ഷത്തിന്റെ നിക്ഷേപം; കൊടിക്കുന്നിൽ സുരേഷിനും കുടുംബത്തിനും ഒരു കോടി 29 ലക്ഷത്തിന്റെ ആസ്തി: കൈവശമുള്ളത് വെറും 15,000 മാത്രം

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ ഇവരുടെ ആസ്തി എത്രയുണ്ടെന്നും നാം ഇപ്പോൾ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത് ചിറ്റയം ഗോപകുമാറിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും ആസ്തിയാണ്.

ചിറ്റയം ഗോപകുമാർ

മാവേലിക്കര എൽ ഡി എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ കൈവശം 12,600 രൂപയും ഭാര്യ ഷെർളി ബായിയുടെ കൈവശം 1,500 രൂപയുമുണ്ട്.വിവിധ ബാങ്കുകളിലായി 99,222 രൂപയുടെ നിക്ഷേപവുമുണ്ട്.ജീവിത പങ്കാളിക്ക് 4,53,842 രൂപയും നിക്ഷേപമായുണ്ട്.പോസ്റ്റോഫീസ്, എൽ ഐ സി പോളിസി എന്നിവയിലായി 2,09,096 രൂപയും നിക്ഷേപമുണ്ട്.ഭാര്യയുടെ പേരിൽ പോസ്റ്റോഫീസ് സേവിംഗിൽ 17,500 രൂപയും എൽ ഐ സി പോളിസിയിൽ 1,13,060 രൂപയും നിക്ഷേപമുണ്ട്.മകൾ അമൃതയുടെ പേരിൽ കൊട്ടാരക്കര എസ്‌ബിഐയിൽ 4,564 രൂപയും ട്രഷറിയിൽ 6 ലക്ഷം രൂപയും നിക്ഷേപവും 50,000 രൂപയുടെ എസ്‌ബിഐ ലൈഫ് ഇൻഷ്വറൻസ് പോളിസിയുമുണ്ട്.

മകൾ അനൂജയുടെ പേരിൽ 313 രൂപയുടെ ബാങ്ക് നിക്ഷേപവും എസ്‌ബിഐ ലൈഫിന്റെ 12,000 രൂപയുടെ പോളിസിയുമുണ്ട്.12.40 ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ജാസ്സ് കാർ സ്വന്തമായുണ്ട്.ഭാര്യക്ക് 59,300 വിലമതിക്കുന്ന 20 ഗ്രാംസ്വർണവും മക്കൾക്ക് രണ്ട് പേർക്കും കൂടി 23,720 രൂപ വിലമതിക്കുന്ന നാല് ഗ്രാം വീതം സ്വർണവുമുണ്ട്.ചിറ്റയത്തിന് 2,25,000 രൂപ വിലമതിക്കുന്ന സ്ഥാവര വസ്തു സ്വന്തമായുണ്ട്.6,03,750 രൂപ വിലമതിക്കുന്ന വസ്തുവും പാരമ്പര്യമായി ലഭിച്ചത് 3,07,500 വില മതിക്കുന്ന വസ്തുവും ഭാര്യ ഷെർളി ബായിയുടെ പേരിലുമുണ്ട്.അടൂർ എസ് ബി ഐയിൽ വാഹന വായ്പ ഇനത്തിൽ 9,53,336 രൂപയുടെ ബാധ്യത ചിറ്റയത്തിനുണ്ട്.

ആകെ ആസ്തി 28,96,738
ചിറ്റയം 15,60,918
ഭാര്യ ഷെർളി ബായ് 6,45,223
അമൃത എസ് ജി 6,66,424
അനൂജ എസ് ജി 24,173

കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര യു ഡി എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ കൈവശം 15,000 രൂപയും ഭാര്യ ബിന്ദു സുരേഷിന്റെ കൈവശം 5,000 രൂപയുമുണ്ട്.വിവിധ ബാങ്കുകളിലായി 1,11,612 രൂപയും ഭാര്യക്ക് 1,34,517 രൂപയും മകൻ അരവിന്ദ് സുരേഷിന് 10,000 രൂപയും നിക്ഷേപമായുണ്ട്.11.24 ലക്ഷം രൂപയുടെ പോളിസികളുമുണ്ട്.ഭാര്യയുടെ പേരിൽ 6.35 ലക്ഷം രൂപയുടെ പോളിസികളുണ്ട്.ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഫോർഡ് ഫിഗോ കാറും സ്വന്തമായുണ്ട്.ഭാര്യക്ക് 35,000 രൂപ വിലയുള്ള ടൂ വീലറുണ്ട്.കൊടിക്കുന്നിലിന് എട്ട് ഗ്രാമിന്റെ സ്വർണമോതിരവും ഭാര്യക്ക് 184 ഗ്രാം സ്വർണാഭരണവും മകൻ അരവിന്ദ് സുരേഷിന് എട്ട് ഗ്രാമിന്റെയും മകൾ ഗായത്രി സുരേഷിന് 16 ഗ്രാമിന്റെയും സ്വർണാഭരണവുമുണ്ട്.

ജംഗമവസ്തുക്കളിൽ ആകെ 13,70,612 രൂപയുടെ ആസ്തിയുണ്ട്.ഭാര്യ ബിന്ദുസുരേഷിന് 10,24,517 രൂപയുടെയും മകൻ അരവിന്ദ് സുരേഷിന് 30,000 രൂപയുടെയും മകൾ ഗായത്രി സുരേഷിന് 40,000 രൂപയുടെയും ആസ്തിയുണ്ട്.സ്വയാർജിത ആസ്തിയുടെ ഏകദേശ കമ്പോള വില 64 ലക്ഷം രൂപ വരും.പിന്തുടർച്ചയായി കിട്ടിയ ആസ്തി 41 ലക്ഷം രൂപയും.കൊടിക്കുന്നിലിന് 9,61,819 രൂപയുടെയും ഭാര്യ 21,000 രൂപയുടെയും ബാധ്യതയുണ്ട്.

ആകെ ആസ്തി 1,29,65,129
കൊടിക്കുന്നിൽ 77,70,612
ഭാര്യ 51,24,517
മകൻ 30,000
മകൾ 40,000

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP