Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിശ്ചിതസമയത്തിനുള്ളിൽ ഉന്നതഗുണനിലവാരത്തോടെ പദ്ധതികളുടെ പൂർത്തീകരണം; അസറ്റ് ഹോംസിന് കേരളത്തിലെ ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിങ്

നിശ്ചിതസമയത്തിനുള്ളിൽ ഉന്നതഗുണനിലവാരത്തോടെ പദ്ധതികളുടെ പൂർത്തീകരണം; അസറ്റ് ഹോംസിന് കേരളത്തിലെ ഏറ്റവും ഉയർന്ന ക്രിസിൽ  റേറ്റിങ്

എം മനോജ് കുമാർ

കൊച്ചി: കേരളത്തിലെ മുൻനിര നിർമ്മാണ ഗ്രൂപ്പായ അസറ്റ് ഹോംസിന് അംഗീകാരമായി ഉയർന്ന ക്രിസിൽ റേറ്റിങ്. നിലവിലെ ക്രിസിൽ റേറ്റിങ് ഡിഎ2-വിൽ നിന്ന് ഡിഎ2+-ലേയ്ക്ക് ഉയർത്തിയതോടെയാണ് കേരളത്തിലെ ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിങ് അസറ്റിന്റെതായി മാറിയത്. കേരളത്തിലെ ബിൽഡർമാർക്കു ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിംഗാണിത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ക്രിസിൽ റീജിയണൽ ഹെഡ് അജയ് കുമാറിൽ നിന്ന് അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ വി. ഡിഎ2+ റേറ്റിംഗിന്റെ അംഗീകാരപത്രം ഏറ്റുവാങ്ങി.

ക്രിസിലിന്റെ ഈ ഉയർന്ന റേറ്റിങ് ഉന്നത ഗുണനിലവാരത്തിലും നിശ്ചിത സമയത്തിനുള്ളിലും പദ്ധതികൾ പൂർത്തീകരിക്കാനുള്ള ഒരു ഡെവലപ്പറുടെ കഴിവിനെയും നൂറു ശതമാനം നിയമാനുസൃതമായ ഉടമസ്ഥാവകാശം കൈമാറുന്നതിനേയുമാണ് സൂചിപ്പിക്കുന്നതെന്ന് അംഗീകാര പത്രസമർപ്പണ ചടങ്ങിൽ അജയ് കുമാർ പറഞ്ഞു. അസറ്റ് ഹോംസിന്റെ എല്ലാ മേഖലകളിലുമുള്ള മികച്ച പ്രകടനം കണക്കിലെടുത്താണ് ഈ റേറ്റിങ് ഉയർച്ച നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ശ്രദ്ധേയമായ വിപണനതന്ത്രങ്ങളും പ്രൊഫഷണൽ പ്രവർത്തനശൈലിയും ഇക്കാര്യത്തിൽ നിർണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്കായി പതിനേഴ് വിവിധ തരം സേവനങ്ങൾ നൽകുന്ന അസറ്റ് ഡിലൈറ്റ് ഉൾപ്പെടെയുള്ള അതുല്യമായ ഉപഭോക്തൃ സേവനങ്ങളും ഒരു വ്യാഴവട്ടക്കാലത്തിനിടെ മികച്ച ബ്രാൻഡ് ഇക്വിറ്റി നേടാൻ അസറ്റ് ഹോംസിനെ സഹായിച്ചിട്ടുണ്ട്. അപ്പാർട്‌മെന്റുകൾക്ക് 25 വർഷത്തെ സൗജന്യ ഇൻഷുറൻസ് ഇന്ത്യയിൽ ആദ്യം നൽകിയ ബിൽഡറായ അസറ്റ് ഹോംസിനെ അജയ് കുമാർ അഭിനന്ദിച്ചു.

അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ സുനിൽ കുമാറിന് ഈ രംഗത്ത് 25 വർഷത്തെ അനുഭവസമ്പത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിവിൽ എഞ്ചിനീയറിങ് ബിരുദവും ഹാർവാർഡ് ബിസിനസ്സ് സ്‌കൂളിലെ മാനേജ്മെന്റ് പഠനവും സുനിൽ കുമാറിന്റെ പ്രവർത്തന മികവിന് അടിസ്ഥാനമേകിയിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. മൂലധനനിക്ഷേപം കുറയ്ക്കുന്നതിനു ലക്ഷ്യമിട്ട് ജോയിന്റ് ലാൻഡ് ഡെവലപ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കെട്ടിട നിർമ്മാണജോലികൾ കരാർ നൽകാതെ സ്വന്തമായി ചെയ്യുന്നതും അസറ്റ് ഹോംസിന്റെ സവിശേഷതകളാണ്.

ക്രിസിൽ റേറ്റിങ് ഉയർന്നതിൽ ഏറെ അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ വി. പറഞ്ഞു. മാനേജ്മെന്റിന്റെ കർശനമായ ഗുണനിലവാര നിഷ്‌കർഷയും അസറ്റ് ടീമിന്റെ അർപ്പണബോധവുമാണ് റേറ്റിങ് ഉയരാൻ കാരണമായതെങ്കിലും അസറ്റ് ഉപഭോക്താക്കളുടെ പിന്തുണയാണ് ഏറ്റവും പ്രധാനമായതെന്നും സുനിൽ കുമാർ പറഞ്ഞു. ഒരിക്കൽ അസറ്റ് ഹോംസിൽ നിന്ന് വീടു വാങ്ങിയവരുടെ ശുപാർശയിൽ നിന്നാണ് ഏറ്റവും കൂടുതൽ പുതിയ കസ്റ്റമേഴ്സ് ഉണ്ടാകുന്നത്. അസറ്റ് ഹോംസിന്റെ ഗുണനിലവാര മികവിനും സമയക്ലിപ്തതയ്ക്കുള്ള അംഗീകാരമാണിത്.

ഉപഭോക്താക്കളുടെ ഈ പിന്തുണ കണക്കിലെടുത്ത് 2019 ഓഗസ്റ്റ് 30 വരെ അസറ്റ് ഹോംസിന്റെ അപ്പാർടുമെന്റുകളോ വില്ലകളോ ബുക്കു ചെയ്യുന്നവർക്ക് 10 വർഷത്തെ വാറന്റി നൽകുമെന്നും സുനിൽ കുമാർ പ്രഖ്യാപിച്ചു. നിർമ്മാണസാമഗ്രികൾ, നിർമ്മാണ പ്രവർത്തി എന്നിവ പൂർണമായും കവർ ചെയ്യുന്നതാണ് ഈ വാറന്റി. ഇനി മുതൽ അസറ്റ് ഹോംസ് നിർമ്മാണം പൂർത്തീകരിക്കുന്ന എല്ലാ പദ്ധതികൾക്കും ഈ രംഗത്ത് ഇതാദ്യമായി അവതരിപ്പിക്കപ്പെടുന്ന 10 വർഷ വാറന്റി നൽകുമെന്നും ഓഗസ്റ്റ് 30 വരെ ബുക്കു ചെയ്യുന്നവർക്ക് ഇത് തീർത്തും സൗജന്യമായി നൽകുമെന്നും സുനിൽ കുമാർ പറഞ്ഞു. പന്ത്രണ്ടു വർഷത്തിനിടെ 58 പദ്ധതികൾ കൃത്യസമയത്ത് പൂർത്തീകരിച്ച് കൈമാറിയ അസറ്റ് ഹോംസിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലായി 27 ഭവന പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP