Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേമത്തെ പോരാട്ടം ബിജെപിയെ ദുർബലപ്പെടുത്താൻ; ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യമെന്നും കെ മുരളീധരൻ

നേമത്തെ പോരാട്ടം ബിജെപിയെ ദുർബലപ്പെടുത്താൻ;  ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യമെന്നും കെ മുരളീധരൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നേമത്ത് പോരാടുന്നത് ബിജെപിയെ ദുർബലപ്പെടുത്താനെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. നേമത്ത് ഒന്നാം സ്ഥാനമാണ് ലക്ഷ്യമിടുന്നത്. രണ്ടുംമൂന്നും സ്ഥാനങ്ങൾ ആർക്കായിരിക്കും എന്ന് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

' ബൂത്തുതലം മുതൽക്കുള്ള പ്രവർത്തനങ്ങൾ ശക്തമാണ്. നല്ല വിജയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 47,000ത്തിൽപ്പരം വോട്ടുകൾ ശശി തരൂരിന് ലഭിച്ചിട്ടുണ്ട്. നിലവിൽ നേമത്ത് ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിൽ 50,000 മുതൽ 55,000 വരെ വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർത്ഥിക്ക് ജയിക്കാനാകും. ഞങ്ങൾ 60,000 വോട്ടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്.' - മുരളീധരൻ പറഞ്ഞു.

കോൺഗ്രസായിട്ട് ബിജെപിക്ക് എവിടേയും ഇടമുണ്ടാക്കിക്കൊടുക്കില്ല. നേമത്ത് ബിജെപിയുടെ ഇടമില്ലാതാക്കാനാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP