Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ അവാർഡും തിരിച്ചു കൊടുക്കുമോയെന്ന് കവി അശോക് വാജ്‌പേയിയോട് ചെറുമകൻ: തനിക്ക് തിരിച്ചു കൊടുക്കേണ്ടി വരില്ലെന്ന് മറുപടി; കടമ്മനിട്ട പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഹിന്ദികവി അശോക് വാജ്‌പേയ് മനസു തുറന്നപ്പോൾ

ഈ അവാർഡും തിരിച്ചു കൊടുക്കുമോയെന്ന് കവി അശോക് വാജ്‌പേയിയോട് ചെറുമകൻ: തനിക്ക് തിരിച്ചു കൊടുക്കേണ്ടി വരില്ലെന്ന് മറുപടി; കടമ്മനിട്ട പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഹിന്ദികവി അശോക് വാജ്‌പേയ് മനസു തുറന്നപ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അസഹിഷ്ണുതയുടെ പേരിൽ, കേന്ദ്രം നൽകിയ പുരസ്‌കാരം തിരിച്ചു നൽകിയ കവി അശോക് വാജ്‌പേയിയോട് കടമ്മനിട്ട പുരസ്‌കാരം വാങ്ങാൻ പോരുമ്പോൾ ചെറുമകൻ ചോദിച്ചു: ഇതും വാങ്ങുന്നത് മടക്കിക്കൊടുക്കാനാണോ? അതുണ്ടാവില്ല എന്ന് താൻ അവനോട് പറഞ്ഞു. കടമ്മനിട്ടയുടെ പേരിലുള്ള അവാർഡ് ഒരിക്കലും തനിക്ക് തിരിച്ചുകൊടുക്കേണ്ടി വരില്ലെന്നും പറഞ്ഞു. കടമ്മനിട്ട പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് മനസു തുറക്കുകയായിരുന്നു കവി അശോക് വാജ്‌പേയ്.

കവി കടമ്മനിട്ട നില കൊണ്ട മൂല്യങ്ങൾ നിലനിർത്താനാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ ചില പ്രശ്‌നങ്ങളിൽ ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് അവാർഡുകൾ മടക്കി നൽകിയത്. രാഷ്ര്ടീയ പ്രേരിതമാണ് ആ നീക്കം എന്നായിരുന്നു ചില രാഷ്ര്ടീയ കക്ഷികളുടെ വിമർശനം. രാഷ്ര്ടീയക്കാർ എല്ലാറ്റിനെയും രാഷ്ര്ടീയമായാണ് കാണുന്നത്. എഴുത്തുകാർ എന്തിനാണ് രാഷ്ര്ടീയത്തിൽ ഇടപെടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. രാഷ്ര്ടീയം എല്ലാറ്റിലും ഇടപെടുന്നുണ്ട്. എഴുത്തുകാർക്ക് രാഷ്ര്ടീയത്തിലും ഇടപെടാം. അദ്ദേഹം പറഞ്ഞു.

സമൂഹത്തിനെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ശ്രദ്ധ ക്ഷണിക്കാനാണ് ഇതെല്ലാം ചെയ്യുന്നത്. സമൂഹത്തിൽ എല്ലാവർക്കുമുള്ള അവകാശങ്ങൾ എഴുത്തുകാർക്കുമുണ്ട്. എല്ലാവരെയും പോലെ ചുറ്റിനും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നവരാണ് ഓരോ എഴുത്തുകാരനും. ഗുജറാത്ത് കലാപം നടന്നപ്പോൾ ഒരു കേന്ദ്ര യൂണിവേഴ്‌സിറ്റിയുടെ വിസി പദവി വഹിക്കുകയായിരുന്നു. അന്ന് മറ്റ് യൂണിവേഴ്‌സിറ്റികളുടെ ചാൻസലർമാരോട് വിദ്യാഭ്യാസ മേഖലയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഉണ്ടാകണമെന്ന് പറഞ്ഞു. ആരും അംഗീകരിക്കുകയുണ്ടായില്ല. അത്തരത്തിൽ മൗനം പാലിക്കുന്നത് എഴുത്തുകാർക്ക് ചേരുന്നതല്ല. സാമൂഹ്യമായ കാര്യങ്ങളിൽ ഇടപെടുകതന്നെ വേണം.

കവി എഴുതിത്ത്ത്തുടങ്ങുമ്പോൾ കവിതയെ ആണ് എഴുതുന്നത്. കുറേ കഴിയുമ്പോൾ കവിത സ്വയം കവിയെ നയിക്കാൻ തുടങ്ങുന്നു. അത് തിരിച്ചറിയുന്നയാളാണ് യഥാർഥ കവിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അവാർഡ് സമ്മാനിച്ചു. നീതിക്ക് വേണ്ടി പോരാടിയ കവിയായിരുന്നു കടമ്മനിട്ടയെന്ന് അദ്ദേഹം അനുസ്മരിച്ചു. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തി.

പു.ക. സ. സംസ്ഥാന സെക്രട്ടറി പ്രഫ. വി എൻ മുരളി , കടമ്മനിട്ട വാസുദേവൻ പിള്ള, ശാന്തമ്മ രാമകൃഷ്ണൻ, വി കെ പുരുഷോത്തമൻ പിള്ള, എം ആർ ഗോപിനാഥൻ, പ്രൊഫ. രാജശേഖരൻ നായർ, രാജൻ വർഗീസ്, കടമ്മനിട്ട കരുണാകരൻ, അമ്പിളി ഹരിദാസ്, കെ ഹരിദാസ്,ആർ തങ്കപ്പൻ നായർ, എ വി ശിവപ്രസാദ്, കെ കെ വിജയകുമാർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP