Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

അഞ്ചു ലക്ഷം രൂപയുടെ വർക്കല കള്ളനോട്ട് കേസ്: ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നക്കലടക്കം മൂന്നു പ്രതികൾക്ക് അറസ്റ്റ് വാറണ്ട്

അഞ്ചു ലക്ഷം രൂപയുടെ വർക്കല കള്ളനോട്ട് കേസ്: ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നക്കലടക്കം മൂന്നു പ്രതികൾക്ക് അറസ്റ്റ് വാറണ്ട്

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: തലസ്ഥാനത്തെ വൻ കള്ളനോട്ട് വേട്ടയിൽ 5 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രവും കളർ പ്രിന്റ് യന്ത്രോപകരണങ്ങളും പിടിച്ചെടുത്ത വർക്കല കള്ളനോട്ട് കേസിൽ ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നക്കലടക്കം മൂന്നു പ്രതികൾക്ക് അറസ്റ്റ് വാറണ്ട്. വിചാരണ കോടതിയായ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് കോടതിയിൽ ഹാജരാകാത്ത മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.

ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മംഗലപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നക്കലെന്നും അക്ഷയ് ഹുസൈനെന്നും അറിയപ്പെടുന്ന ആഷിഖ് ഹുസൈൻ (35) , മുഹമ്മദ് ഹനീഫ് എന്ന മമ്മു , അച്ചു ശ്രീകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. വാറണ്ടുത്തരവ് നടപ്പിലാക്കാൻ ആറ്റിങ്ങൽ ഡിവൈഎസ്‌പി യോടാണ് ജഡ്ജി ജി. രാജേഷ് ഉത്തരവിട്ടത്. 2020 ഡിസംബർ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട് യഥാർത്ഥമായതെന്ന പോലെ മാറാൻ ശ്രമിച്ച മുഹമ്മദ് ഹുസൈനെയും അച്ചു ശ്രീകുമാറിനെയും രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തതിൽ തങ്ങളെ നോട്ട് മാറ്റിയെടുക്കാൻ ഏൽപ്പിച്ചത് ആഷിഖാണെന്ന വെളിപ്പെടുത്തലിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെയും വർക്കല പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ ആശിഖിന്റെ കാട്ടായിക്കോണത്തെ ആശിഖിന്റെ വീട് റെയ്ഡ് ചെയ്തതിൽ 200 ,500 ,2000 എന്നീ രൂപയുടെ കള്ളനോട്ടുകൾ ഉൾപ്പെടെ 5 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ടടി യന്ത്രങ്ങളും കളർ പ്രിന്റിങ് യന്ത്രോപകരണങ്ങളും കണ്ടെത്തിയെന്നാണ് കേസ്. ആറ്റിങ്ങൽ മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് കേസ് വിചാരണ ചെയ്യാനായി തിരുവനന്തപുരം ജില്ലാ കോടതിക്ക് കേസ് കമ്മിറ്റ് ചെയ്തയക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 489 എ (കറൻസി നോട്ടുകൾ കപടാനുകരണം നടത്തിയുണ്ടാക്കൽ) ,489 ബി (വ്യാജ നിർമ്മിത കറൻസി നോട്ടുകൾ യഥാർത്ഥമായതെന്ന പോലെ ഉപയോഗിക്കൽ) , 489 സി (വ്യാജ നിർമ്മിത കറൻസി നോട്ടുകൾ കൈവശം വക്കൽ) എന്നീ ശിക്ഷാർഹമായ വകുപ്പുകൾ പ്രകാരം സെഷൻസ് കേസെടുത്തതാണ് പ്രതികളോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്. ആഷിഖ് പോത്തൻകോട് കാട്ടായിക്കോണം നെയ്യനമൂലയിൽ വീട് വാടകയ്ക്ക് എടുത്ത് ഒരു യുവതിക്കും അമ്മയ്ക്കും ഒപ്പം ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു. ഇയാളുമായി കാട്ടായിക്കോണത്തെ വാടക വീട്ടിൽ തെളിവെടുപ്പിന് എത്തിയ വർക്കല പൊലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും നോട്ടുകളുടെ കളർ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടുകയായിരുന്നു. 200 ,500 ,2000 രൂപയുടെ കള്ളനോട്ടുകളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP