Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമലയിൽ മാത്രമല്ല സിഡ്‌കോയിലും പാർട്ടിക്ക് പറ്റിയത് തെറ്റ് തന്നെ; തിരുത്തുന്ന കൂട്ടത്തിൽ തന്നോട് ചെയ്ത തെറ്റും തിരുത്തണമെന്ന് ആശാ ലോറൻസ്; മകൻ ബിജെപി പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ താല്കാലിക ജോലി തെറിപ്പിച്ച നടപടി പാർട്ടി പുനപരിശോധിക്കണമെന്ന് മുതിർന്ന സിപിഎം നേതാവിന്റെ മകളുടെ കത്ത്

ശബരിമലയിൽ മാത്രമല്ല സിഡ്‌കോയിലും പാർട്ടിക്ക് പറ്റിയത് തെറ്റ് തന്നെ; തിരുത്തുന്ന കൂട്ടത്തിൽ തന്നോട് ചെയ്ത തെറ്റും തിരുത്തണമെന്ന് ആശാ ലോറൻസ്; മകൻ ബിജെപി പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ താല്കാലിക ജോലി തെറിപ്പിച്ച നടപടി പാർട്ടി പുനപരിശോധിക്കണമെന്ന് മുതിർന്ന സിപിഎം നേതാവിന്റെ മകളുടെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നീതിതേടി സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൾ പാർട്ടിക്ക് കത്ത് നൽകി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനാണ് തന്നെ സിഡ്‌കോയിലെ ദിവസവേതന ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ലോറൻസിന്റെ മകൾ ആശലോറൻസ് കത്ത് നൽകിയത്. തെറ്റുതിരുത്തൽ നടപടി ചർച്ചചെയ്യാൻ സിപിഎം മാരത്തൺ യോഗങ്ങൾ ചേരുമ്പോൾ ജോലിയിൽ നിന്നും പുറത്താക്കി തന്നോട് കാട്ടിയ തെറ്റും പാർട്ടി തിരുത്തണമെന്നാണ് ആശയുടെ കത്ത്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയെല്ലാം ശ്രദ്ധ ക്ഷണിച്ചാണ് പാർട്ടിക്ക് കത്ത് നൽകിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി വീണ്ടുവിചാരം നടത്തുമ്പോൾ തന്നോട് കാട്ടിയ അനീതിക്കും പരിഹാരം വേണമെന്നാണ് ആശയുടെ ആവശ്യം. സിഡ്‌കോയിൽ കരാർ ജീവനക്കാരിയും പിന്നീട് ദിവസവേതനത്തിലേക്കും മാറ്റിയ ആശയെ കഴിഞ്ഞ മെയ് ആറിന് പിരിച്ചുവിട്ടു. മകൻ മിലൻ ശബരിമല പ്രക്ഷോഭത്തിൽ ബിജെപിക്കൊപ്പം സഹകരിച്ചതിന് ശേഷമുള്ള പ്രതികാര നടപടിയെന്നാണ് ആശയുടെ ആരോപണം.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരിയും സിഡ്‌കോ ജീവനക്കാരിയുമായ ലില്ലിയുടെ അടക്കം ഇടപെടലുകൾ പരാമർശിച്ചാണ് സിപിഎം നേതൃത്വത്തിന് ആശ പരാതി നൽകിയത്. പാർട്ടി തീരുമാനപ്രകാരമാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി ഇ പി ജയരാജൻ തന്നെ അറിയിച്ചതായും ആശ പരാതിയിൽ വ്യക്തമാക്കുന്നു. ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ സിഡ്‌കോയിൽ ജോലി തിരികെ ലഭിക്കാൻ പാർട്ടി ഇടപെടണമെന്നാണ് ആശയുടെ അപേക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP