Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്‌നയ്ക്ക് വേണ്ടി സ്വർണക്കടത്തിനു ഗൂഢാലോചന നടത്താൻ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ ഐടി ഉദ്യോഗസ്ഥൻ; അരുൺ ബാലചന്ദ്രൻ ഫ്‌ളാറ്റ് ഏർപ്പാടാക്കിയത് ശിവശങ്കറിന്റെ നിർദേശ പ്രകാരം: ആരോപണത്തിന് പിന്നാലെ അരുണിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട് സർക്കാർ

സ്വപ്‌നയ്ക്ക് വേണ്ടി സ്വർണക്കടത്തിനു ഗൂഢാലോചന നടത്താൻ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ ഐടി ഉദ്യോഗസ്ഥൻ; അരുൺ ബാലചന്ദ്രൻ ഫ്‌ളാറ്റ് ഏർപ്പാടാക്കിയത് ശിവശങ്കറിന്റെ നിർദേശ പ്രകാരം: ആരോപണത്തിന് പിന്നാലെ അരുണിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട് സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെതിരെ നടപടി. ഐടി വകുപ്പിലെ കരാർ ജീവനക്കാരനായ അരുണിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് വേണ്ടി സെക്രട്ടേറിയറ്രിന് സമീപമുള്ള ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുൺ ആയിരുന്നു. ശിവശങ്കറിന്റെ നിർദേശ പ്രകാരമായിരുന്നു സ്വപ്‌നയ്ക്ക് വേണ്ടി അരുൺ ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. ഇത് വ്യക്തമായതിന് പിന്നാലെ അരുണിനെ ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു.

ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അരുണും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങൾ പുറത്തുവന്നതോടെയാണ് നടപടി. ഈ അപ്പാർട്മന്റിൽ വച്ചാണ് ഇവർ സ്വർണക്കടത്തിനു ഗൂഢാലോചന നടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.നേരത്തെ ശിവശങ്കറിനെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണ് ഫ്‌ളാറ്റ് ബുക്കു ചെയ്തതെന്ന് അരുൺ മാധ്യമങ്ങളോടു പറഞ്ഞു. മെയ്‌ അവസാനമാണ് ശിവശങ്കർ ഫ്‌ളാറ്റിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.

സുഹൃത്തിന്റെ കുടുംബത്തിനു ഫ്‌ളാറ്റ് ശരിയാകുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്. വാട്‌സാപ്പിലൂടെയാണു വിവരങ്ങൾ കൈമാറിയത്. എത്ര ദിവസത്തേക്കാണെന്നു ചോദിച്ചപ്പോൾ മൂന്നു ദിവസമെങ്കിലും വേണമെന്നായിരുന്നു മറുപടി. അവരുടെ ഫ്‌ളാറ്റ് ശരിയായാൽ ഉടനെ മാറുമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് ഫ്‌ളാറ്റുമായി ബന്ധപ്പെട്ടവരെ വിളിച്ച് റേറ്റു ചോദിച്ചു. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചു. വാട്‌സാപ് ചാറ്റ് അന്വേഷണ ഏജൻസികൾക്കു കൈമാറാൻ തയാറാണ്. എന്നാൽ ഏജൻസികൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അരുൺ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP