Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റഷ്യയും ചൈനയും യു.എ.ഇയും വിജയകരമായി പരീക്ഷിച്ച കൃത്രിമ മഴയുമായി കേരളം; മഴകുറവാണ് കൃഷി നശിക്കുന്ന ഏഴുജില്ലകളിൽ മഴ പെയ്യിക്കാൻ നീക്കങ്ങൾ തകൃതി;അന്തിമ റിപ്പോട്ടിന് ശേഷം

റഷ്യയും ചൈനയും യു.എ.ഇയും വിജയകരമായി പരീക്ഷിച്ച കൃത്രിമ മഴയുമായി കേരളം; മഴകുറവാണ് കൃഷി നശിക്കുന്ന ഏഴുജില്ലകളിൽ മഴ പെയ്യിക്കാൻ നീക്കങ്ങൾ തകൃതി;അന്തിമ റിപ്പോട്ടിന് ശേഷം

തിരുവനന്തപുരം: വേനൽമഴയില്ലാത്ത ഏഴു ജില്ലകളിൽ കൃത്രിമ മഴ പെയ്യിക്കാൻ നീക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ മഴ പെയ്യിക്കാനാണ് തീരുമാനം. ഇതിനായി ക്ലൗഡ് സീഡിങ് (മേഘക്കൃഷി) നടത്താനാണു കാലാവസ്ഥാകേന്ദ്രം, ജലവിഭവവകുപ്പ്, ഭൂജലവകുപ്പ്, ദുരന്തനിവാരണ അഥോറിറ്റി, ഐ.എസ്.ആർ.ഒ, സെസ് എന്നിവയുടെ സംയുക്തനീക്കം. കൃത്രിമമഴ പെയ്യിക്കുന്നതിൽ ചൈനയാണു മുന്നിൽ.

യു.എ.ഇയും സമീപകാലത്ത് ഈ പരീക്ഷണത്തിൽ വിജയിച്ചു. യു.എസ്. ശാസ്ത്രജ്ഞൻ വിൻസെന്റ് ഷെയ്ഫറാണ് 1946-ൽ ആദ്യമായി കൃത്രിമ മഴ സാങ്കേതികവിദ്യ ആവിഷ്‌കരിച്ചത്. ഇതിന്റെ ചുവടു പിടച്ചാണ് കേരളത്തിലും ഈ പദ്ധതി നടപ്പാക്കുന്നത്. ഈ വേനലിൽ, മൂന്നുമാസത്തിനിടെ 1300 ഏക്കർ നെൽക്കൃഷി നശിച്ചു. ജലസംഭരണികളിൽ നിരപ്പു താണു. ഭൂജലവിതാനത്തിലും കുറവുണ്ടായി. രാത്രി അന്തരീക്ഷ ഊഷ്മാവ് വർധിച്ചു.

കോൺക്രീറ്റ് കെട്ടിടങ്ങൾ ആഗിരണം ചെയ്യുന്ന സൂര്യതാപം രാത്രി പുറന്തള്ളുന്നതിന്റെ ഫലമായാണിതെന്നാണു വിലയിരുത്തൽ.
കൃഷിവകുപ്പിന്റെ റിപ്പോർട്ടും ലഭിച്ചശേഷമാകും അന്തിമതീരുമാനം. ചൂട് 40 ഡിഗ്രി കടന്നാൽ സൂര്യാതപമേറ്റുള്ള അപകടങ്ങൾ വർധിക്കുമെന്നാണു ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇതു മുന്നിൽക്കണ്ടാണു ക്ലൗഡ് സീഡിങ്ങിലൂടെ മഴ പെയ്യിക്കുന്നത്.

ഈ ജില്ലകളിൽ വേനൽമഴ ശക്തമായാൽ പദ്ധതി ഉപേക്ഷിക്കും. കഴിഞ്ഞവർഷത്തെ വരൾച്ചയിലും കൃത്രിമമഴയെക്കുറിച്ചു സർക്കാർ ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. ക്ലൗഡ് സീഡിങ്ങിലൂടെ മഴലഭ്യത 5-25% വർധിപ്പിക്കാമെന്നാണു പ്രതീക്ഷ. എന്നാൽ, ഈ രീതി ഒരിടത്തും പൂർണവിജയമായിട്ടില്ല.

കൃത്രിമ മഴ എങ്ങനെ?

സിൽവർ അയഡൈഡ് എന്ന രാവസ്തു വിതറി മേഘങ്ങളെ തണുപ്പിച്ച് മഴ പെയ്യിക്കുന്ന രീതിയാണു ക്ലൗഡ് സീഡിങ്. ഇതിനായി പൊട്ടാസ്യം അയഡൈഡ്, അമോണിയം നൈട്രേറ്റ്, കാൽസ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കൾ വിമാനത്തിൽ മേഘക്കൂട്ടത്തിലെത്തിക്കുന്നു. മഴക്കാറാകാൻ സാധ്യതയുള്ളവയെ റഡാറിന്റെ സഹായത്തോടെ കണ്ടെത്തുന്നു. അരക്കിലോമീറ്റർ മുതൽ 12 കി.മീ. വരെ ഉയരത്തിലുള്ള മേഘങ്ങളിൽ രാസവസ്തു വിതറി, നീരാവി ഘനീഭവിപ്പിച്ചാണു കൃത്രിമ മഴ പെയ്യിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP