Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലിലടച്ചത് അനീതി ചൂണ്ടിക്കാട്ടിയതിന്; തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചു; സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്; തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അന്നു എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല; ഇത് ഗൂഢാലോചനയുടെ ഭാഗമെന്നും കൊയിലാണ്ടി ആശുപത്രിയിൽ ഫേസ്‌ബുക്ക് ലൈവിട്ട ഷൈജു

ജയിലിലടച്ചത് അനീതി ചൂണ്ടിക്കാട്ടിയതിന്; തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചു; സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്; തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അന്നു എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല; ഇത് ഗൂഢാലോചനയുടെ ഭാഗമെന്നും കൊയിലാണ്ടി ആശുപത്രിയിൽ ഫേസ്‌ബുക്ക് ലൈവിട്ട ഷൈജു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത് താൻ ലൈവിടുകയായിരുന്നു. അനീത് ചോദ്യം ചെയ്തതിനാണ് അറസ്റ്റ് ചെയ്തതെന്ന് ഷൈജു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പനിബാധിച്ച ഏഴുവയസ്സുകാരനായ മകന് ചികിത്സതേടിയെത്തിതിന് പിന്നാലെ ജയിലിലായ യുവാവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു. ഉള്ളിയേരി അരിമ്പമലയിൽ ഷൈജുവിനാണ് കോടതി ജാമ്യം അനുവദിച്ചത്.

സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അന്നു തന്നെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഷൈജു പറയുന്നു. സംഭവത്തിൽ ഷൈജുവിന്റെ ഭാര്യ സിന്ധു ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഡി.എം.ഒ.യോടും പൊലീസ് അധികാരികളോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജാമ്യം ലഭിച്ചത്.

ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും ആശുപത്രി ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഷൈജുവിനെ ജയിലിലടച്ചത്. എന്നാൽ സംഭവം സൂപ്രണ്ട് പോലും അറിയില്ലെന്നും ആശുപത്രി അനീതിക്കെതിരെ ഫേസ്‌ബുക്ക് ലൈവിട്ടതിന്റെ പ്രതികാര നടപടിയെന്നോണമാണ് അറസ്റ്റ് ചെയ്തതെന്നും ജാമ്യത്തിലറങ്ങിയ ഷൈജു മാധ്യമങ്ങളോട് പറഞ്ഞു. തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത് താൻ ലൈവിടുകയായിരുന്നുവെന്ന് ഷൈജു പറയുന്നു.

ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴു വയസ്സുകാരനായ മകന് പനിബാധിച്ചത് കാണിക്കാനെത്തിയതായിരുന്നു ഷൈജു. ഭാര്യയും കൂടെയുണ്ടായിരുന്നു. സംഭവദിവസം ഷൈജു വൈകീട്ട് 3.42-ന് ഒ.പി. ടിക്കറ്റെടുത്തതിനുശേഷം രണ്ടുമണിക്കൂർ ക്യൂനിന്നിട്ടും ഡോക്ടറെ കാണാൻ കഴിഞ്ഞിരുന്നില്ല. ഈ സമയം അനധികൃതമായി ചിലർ ഡ്യൂട്ടി റൂമിൽ കടക്കാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി. ഇത് ഷൈജു ഫേസ്‌ബുക്ക് ലൈവിൽ ചിത്രീകരിക്കുകയാണ് ചെയ്തത്.

ഇതേത്തുടർന്നാണ് പ്രശ്നങ്ങളുണ്ടായത്. മറ്റുള്ളവരും ബഹളം ഉണ്ടാക്കിയപ്പോൾ ഷൈജു മൊബൈൽ ഫോണിലെ വീഡിയോ ഉപയോഗിച്ച് അത് ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിൽ ഇടുകയായിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടർ പൊലീസിൽ പരാതിനൽകുകയും അഞ്ചുദിവസത്തിനുശേഷം അറസ്റ്റുചെയ്ത് റിമാൻഡുചെയ്യുകയുമായിരുന്നു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും വിവിധ സംഘടനകൾ ഷൈജുവിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP