Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്ഷീരകർഷകനിൽ നിന്നും 2500 രൂപ കൈക്കൂലി വാങ്ങി; പത്തനംതിട്ടയിൽ വെറ്റിനറി ഡോക്ടർ അറസ്റ്റിൽ ; കൈക്കൂലി ആവശ്യപ്പെട്ടത് വീട്ടിലെത്തി പശുക്കളുടെ ചെവിയിൽ ടാഗ് ഘടിപ്പിച്ച ശേഷം

ക്ഷീരകർഷകനിൽ നിന്നും 2500 രൂപ കൈക്കൂലി വാങ്ങി; പത്തനംതിട്ടയിൽ വെറ്റിനറി ഡോക്ടർ അറസ്റ്റിൽ ; കൈക്കൂലി ആവശ്യപ്പെട്ടത് വീട്ടിലെത്തി പശുക്കളുടെ ചെവിയിൽ ടാഗ് ഘടിപ്പിച്ച ശേഷം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ക്ഷീര കർഷകയിൽനിന്ന് 2500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ. ബിലോണി ചാക്കോയെയാണ് ചൊവ്വാഴ്ച ഉച്ചക്ക് വിജിലൻസ് അറസ്റ്റ് ചെയ്തത്. ക്ഷീരകർഷകയുടെ 10 പശുക്കൾക്ക് ഇൻഷുറൻസ് ശരിയാക്കി നൽകാനാണ് ബിലോണി ചാക്കോ കൈക്കൂലി ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച കർഷകയുടെ വീട്ടിലെത്തി പശുക്കളുടെ ചെവിയിൽ ടാഗ് ഘടിപ്പിച്ച ശേഷമാണ് ഡോക്ടർ കൈക്കൂലി തുക ആവശ്യപ്പെട്ടത്. നേരത്തേ തന്നെ ഡോക്ടർ കൈക്കൂലി തുക ആവശ്യപ്പെട്ടിരുന്നതിനാൽ കർഷക വിവരം പത്തനംതിട്ട വിജിലൻസിനെ അറിയിച്ചിരുന്നു. പണംവാങ്ങിയ ഉടൻ വിജിലൻസ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 21ന് ഇതേ കർഷകയുടെ പശു ചത്തപ്പോൾ പോസ്റ്റ്‌മോർട്ടം നടത്തി ഇൻഷുറൻസ് തുക ലഭിക്കുന്നതിനും ഇയാൾ 2500 രൂപ കൈക്കൂലി വാങ്ങിയിരുന്നു. എട്ടുമാസം മുമ്പാണ് ബിലോണി ചാക്കോ റാന്നി പെരുനാട് ആശുപത്രിയിൽ എത്തിയത്.എല്ലാ ക്ഷീരകർഷകരിൽനിന്ന് എന്ത് ആവശ്യത്തിന് ചെന്നാലും പണം നിർബന്ധമായി വാങ്ങുന്നത് ബിലോണി ചാക്കോയുടെ പതിവാണെന്ന് നിരവധിപേർ വിജിലൻസിനോട് നേരിട്ട് പരാതി പറഞ്ഞു.

അറസ്റ്റിലായ ഡോക്ടറെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ.എസ്‌പി ഹരിവിദ്യാധരൻ അറിയിച്ചു. ഇൻസ്‌പെക്ടർമാരായ അഷ്‌റഫ്, രാജീവ്, അനിൽകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ആർ. അനിൽ, അസി. സബ് ഇൻസ്‌പെക്ടർമാരായ ഷാജി, രാജേഷ്, സി.പി.ഒമാരായ രാജീവ്, മണിലാൽ, അനിൽ, വിനീത്, സലിം, വിനീത്, ജിനു ഗീവർഗീസ്, രേഷ്മ, ചാക്കോ, അജീർ, ഷാലു ഡ്രൈവർമാരായ രാജേഷ് സലീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP