Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിൽ ആക്രമണക്കേസിൽ സാക്ഷിമൊഴി നൽകാൻ എത്താത്ത ജയിൽ ഡിഐജിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; പ്രതിയെ ഹാജരാക്കാത്ത വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് അന്ത്യശാസനം; ജയിലിൽ കഴിയുന്ന പ്രതികളുടെ കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

ജയിൽ ആക്രമണക്കേസിൽ സാക്ഷിമൊഴി നൽകാൻ എത്താത്ത ജയിൽ ഡിഐജിക്ക്  ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; പ്രതിയെ ഹാജരാക്കാത്ത വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് അന്ത്യശാസനം; ജയിലിൽ കഴിയുന്ന പ്രതികളുടെ കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജയിൽ ആക്രമണ കേസിൽ സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരാകാത്തതിന് ജയിൽ ഡിഐജിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റ്റി.കെ.സുരേഷിന്റേതാണ് ഉത്തരവ്. മുൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടും നിലവിൽ ഉത്തര മേഖലാ ജയിൽ ഡിഐജിയുമായ എസ്.സന്തോഷിനെ അറസ്റ്റ് ചെയ്ത് സെപ്റ്റംബർ 4ന് ഹാജരാക്കാനാണ് ഉത്തരവ്. വാറണ്ട് ഉത്തരവ് നടപ്പിലാക്കാനായി പൂജപ്പുര പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി ഉത്തരവിട്ടു. ഇതോടൊപ്പം കേസ് വിചാരണക്കായി പ്രതിയെ ഹാജരാക്കാത്ത വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി അന്ത്യശാസനം നൽകി.

ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വത്തേയും നിഷ്‌ക്രിയത്വത്തേയും കോടതി നിശിതമായി വിമർശിച്ചു. ജയിലാക്രമണക്കേസിലെ പ്രതിയായ സാബു ഡാനിയേലിനെയാണ് ജയിൽ അധികൃതർ തുടർച്ചയായി കോടതിയിൽ ഹാജരാക്കാത്തത്.2017 മെയ് മാസം 11 ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം മറ്റൊരു കേസിൽ വിചാരണ കഴിഞ്ഞ് കോടതിയിൽ നിന്നും എത്തിച്ച പ്രതിയാണ് അക്രമാസക്തനായി ജയിൽ ജീവനക്കാർക്കു നേരെ തിരിഞ്ഞത്. ജീവനക്കാരെ ആക്രമിച്ചിട്ടും കലിയടങ്ങാത്ത പ്രതി ജയിൽ വളപ്പിലെ കൃഷിസ്ഥലവും നശിപ്പിച്ചു.

അന്നത്തെ ജയിൽ സൂപ്രണ്ട് എസ്.സന്തോഷിന്റെ പരാതിയിൽ പൂജപ്പുര പൊലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ ആറാം സാക്ഷിയാണ് ജയിൽ സൂപ്രണ്ട്. ജയിലർമാർ അടക്കമുള്ള 5 സാക്ഷികളുടെ വിസ്താരം പൂർത്തിയായിക്കഴിഞ്ഞിരുന്നു. ജയിലിൽ കിടന്ന് വിചാരണ നേരിടുന്ന പ്രതികളുടെ കേസ് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദ്ദേശവും എത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഹൈക്കോടതി സംസ്ഥാനത്തെ എല്ലാ കോടതികൾക്കും ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങടങ്ങിയ സർക്കുലർ അയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP