Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരുവുനായയെ കൊന്നതിന് കേരളത്തിൽ ആദ്യത്തെ അറസ്റ്റ്! സന്നദ്ധ സംഘടനയുടെ പരാതിപ്രകാരം അറസ്റ്റിലായത് തെരുവുനായ ഉന്മൂലന സമിതി സംഘം പ്രസിഡന്റ്

തെരുവുനായയെ കൊന്നതിന് കേരളത്തിൽ ആദ്യത്തെ അറസ്റ്റ്! സന്നദ്ധ സംഘടനയുടെ പരാതിപ്രകാരം അറസ്റ്റിലായത് തെരുവുനായ ഉന്മൂലന സമിതി സംഘം പ്രസിഡന്റ്

പെരുമ്പാവൂർ: ഒടുവിൽ അതും സംഭവിച്ചു. തെരുവുനായയെ കൊന്നതിനും കേരളത്തിൽ അറസ്റ്റ്. തെരുവുനായ ഉന്മൂലന സമിതി സംഘം പ്രസിഡന്റും പെരുമ്പാവൂർ സ്വദേശിയുമായ ഒ എം ജോയി ആണ് അറസ്റ്റിലായത്.

ഗാന്ധിജയന്തി ദിനത്തിൽ തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാൻ ഒ എം ജോയി ആഹ്വാനം ചെയ്തിരുന്നു. ജോയിയുടെ നേതൃത്വത്തിൽ പുല്ലുവഴിയിൽ തെരുവുനായകളെ നേരത്തെ കൊന്നു കുഴിച്ചു മൂടുകയും ചെയ്തിരുന്നു.

ഇതിനെതിരെ പൊലീസ് കേസെടുത്തു. ഇതിനു ശേഷമാണ് ഗാന്ധി ജയന്തി ദിനത്തിൽ പെരുമ്പാവൂരിൽ തെരുവുനായകളെ കൂട്ടത്തോടെ കൊല്ലുമെന്നുമെന്നറിയിച്ച് സമിതി രംഗത്തെത്തിയത്.

തുടർന്ന് 'സൊസൈറ്റി ഫോർ പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽ' എന്ന സംഘടന പരാതി നൽകി. തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ഡിജിപി ടിപി സെൻകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. തെരുവുനായകളെ കൊന്നവർക്കെതിരെ കഴിഞ്ഞ ദിവസം പെരുമ്പാവൂർ പൊലിസ് ജെയ്‌സൺ, നായ പിടിത്തക്കാരൻ രഞ്ജൻ എന്നിവർക്കെതിരെയും കേസെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP