Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

വഴിത്തർക്കം: വീട്ടമ്മയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

വഴിത്തർക്കം: വീട്ടമ്മയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: വവീട്ടമ്മയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വഴിത്തർക്കവുമായി ബന്ധപ്പെട്ടാണ് അക്രമംഅരങ്ങേറിയത്. കൊല്ലം കുന്നത്തൂർ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട സുരേഷ് ഭവനിൽ സുരേഷ് കുമാറിന്റെ ഭാര്യ ഗീതാകുമാരി(44)ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംനട കിഴക്കേടത്ത് വീട്ടിൽ ലളിതയെ(52) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പകൽ 11.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ലളിത കല്ല് കൊണ്ട് ഗീതാകുമാരിയെ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ കൈയ്ക്കും തലയ്ക്കും പൊട്ടലേറ്റ ഗീതാകുമാരിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ശൂരനാട് പൊലീസ് ലളിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലളിതയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

ഏറെ നാളായി ഇരു വീട്ടുകാരും തമ്മിൽ വഴി തർക്കം നിലനിൽക്കുകയായിരുന്നു. ഇതുമായിബന്ധപ്പെട്ട് നിരവധി തവണ ഇരു വീട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും സംഘർഷവും ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP