Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

21 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ; പാന്മസാല കർണാടകത്തിൽ നിന്ന് കണ്ണൂരിലേക്ക് കടത്തിയത് പിക്കപ്പ് വാനിൽ

21 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ; പാന്മസാല കർണാടകത്തിൽ നിന്ന് കണ്ണൂരിലേക്ക് കടത്തിയത് പിക്കപ്പ് വാനിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ 21 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ. ഇവരിൽ നിന്നും 6936 പാക്കറ്റ് കൂൾലിപ്പും മുപ്പതിനായിരം പാക്കറ്റ് ഹാൻസും പിടികൂടി. കണ്ണൂർ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി വീ രമേശന്റെ നേതൃത്വത്തിൽ പയ്യന്നൂർ സിഎയും കണ്ണൂർ എസ്‌പിയുടെയും ടീം ചേർന്നാണ് ഇവരെ മൂന്നു പേരെയും പിടികൂടിയത്.

പയ്യന്നൂർ പെരുമ്പാ പാലത്തിന് സമീപമാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പിടികൂടിയത്. രാത്രികാല പെട്രോളിങ്ങിനിടയിൽ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെ എൽ 58 എസി 0162 നമ്പർ പിക്കപ്പ് ബാനിൽ നിന്നും കർണാടകത്തിൽ നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

പിടികൂടിയ ആളുകൾ സ്ഥിരമായി കർണാടകത്തിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ കണ്ണൂരിലും കാസർകോട്ടും എത്തിച്ച് ചെറു പെട്ടിക്കടകളിലേക്കും ആവശ്യക്കാരിലേക്കും എത്തിക്കുന്ന സംഘമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരിട്ടി സ്വദേശികളായ കെ വി മുജീബ്, കെ മുഹമ്മദലി, സി കബീർ എന്നിവരാണ് പിടിയിലായത്. സ്‌കോഡ് അംഗങ്ങളായ ജിജിമോൻ, ബിനീഷ്, ശ്രീജിത്ത്, അനൂപ് എന്നിവരാണ് ഇവരെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP