Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചാവുമായി രണ്ട് ആസ്സാം സ്വദേശികൾ അറസ്റ്റിൽ; പിടിച്ചെടുത്തത് ഒന്നര കിലോ കഞ്ചാവ്

കഞ്ചാവുമായി രണ്ട് ആസ്സാം സ്വദേശികൾ അറസ്റ്റിൽ; പിടിച്ചെടുത്തത് ഒന്നര കിലോ കഞ്ചാവ്

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ :കഞ്ചാവുമായി രണ്ട് ആസ്സാം സ്വദേശികൾ അറസ്റ്റിൽ. ആസ്സാം മൊറിഗാവ് ലഹോറിഹട്ട് ഡൈത്തുൽബാരി ഭാഗത്ത് ജാഹിറുൽ ഇസ്ലാം (21), മൊറിഗാവ് ദിനൻഖടി ജിയാജുൽ ഹഖ് (23) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ കീച്ചേരിപടി ഭാഗത്ത് സൂര്യ കോംപ്ലക്‌സ് കെട്ടിടത്തിന് സമീപത്ത് വില്പനക്കായി എത്തിച്ച ഒന്നരകിലോയോളം വരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം ലഹരിമരുന്ന് കച്ചവടം ചെയ്യുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടുന്നതിന് കർശനമായ പരിശോധനകളാണ് ജില്ലയിൽ നടന്ന് വരുന്നത്.

പ്രതികളെ പിടികൂടിയ സംഘത്തിൽ മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ കെ.എൻ.രാജേഷ്, എസ്‌ഐമാരായ സി.പി.ബഷീർ, മിൽക്കാസ് വർഗീസ്, ജിജോ, എഎസ്ഐ ദിലീപ്, സീനിയർ സിപിഒമാരായ ബേസിൽ സ്‌കറിയ, അബൂബക്കർ, ബിബിൽ, മുഹമ്മദ് ഷെഹിൻ, മൊഹിയുദ്ധീൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എസ്‌പി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP