Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202216Tuesday

കെഎസ്ആർടിസി ബസിലെ യാത്രക്കാരിയെ വിരട്ടി കവർച്ച ശ്രമം;നാടോടി സ്ത്രീകൾ പിടിയിൽ; അറസ്റ്റിലായത് ചെന്നൈ സ്വദേശികൾ

കെഎസ്ആർടിസി ബസിലെ യാത്രക്കാരിയെ വിരട്ടി കവർച്ച ശ്രമം;നാടോടി സ്ത്രീകൾ പിടിയിൽ; അറസ്റ്റിലായത് ചെന്നൈ സ്വദേശികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഭയപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകളെ തിരുവനന്തപുരം കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ, വിജയനഗർ കോളനിയിൽ ശാന്തി, ലക്ഷ്മി, എന്നിവരെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ആറാംന്താനത്ത് വച്ചായിരുന്നു സംഭവം.

മുതുവിളയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന കല്ലറ സ്വദേശി എസ്. റോഷിക കുമാരിയുടെ ർ ബാഗും പണമടങ്ങിയ പഴ്‌സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകൾ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം ബസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു.

ബാഗ് നഷ്ടപ്പെട്ട സ്ത്രീ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവതികളെ തടഞ്ഞുവച്ച ശേഷം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പണം നഷ്ടപ്പെട്ട സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും ബാഗും, പഴ്‌സും, പണവും പൊലീസ് കണ്ടെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP