Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 15കാരിയെ കൊല്ലം ബീച്ചിലേക്ക് ഷെഫീഖ് വിളിച്ച് വരുത്തിയത് ദുരുദ്ദേശത്തോടെ; വിശ്വാസം പിടിച്ചുപറ്റി പണവും സ്വർണവും തട്ടിയെടുത്ത യുവാവ് പിടിയിൽ

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 15കാരിയെ കൊല്ലം ബീച്ചിലേക്ക് ഷെഫീഖ് വിളിച്ച് വരുത്തിയത് ദുരുദ്ദേശത്തോടെ; വിശ്വാസം പിടിച്ചുപറ്റി പണവും സ്വർണവും തട്ടിയെടുത്ത യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

കൊല്ലം: ഫോണിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി 49 ഗ്രാം സ്വർണവും 15,000 രൂപയും പലതവണയായി തട്ടിയെടുത്ത യുവാവിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ അയത്തിൽ കാരുണ്യനഗർ 76, തടവിള വീട്ടിൽ ഷെഫീക്ക് (31) ആണ് പിടിയിലായത്.പെൺകുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി നിരന്തരം ചാറ്റിംഗിൽ ഏർപ്പെട്ട ഇയാൾ പരിചയം മുതലെടുത്തുകൊല്ലം ബീച്ചിലേക്ക് വിളിച്ചു വരുത്തി.

തുടർന്ന് ഫോണിലെ ചാറ്റിങ് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അപഹരണം നടത്തിയത്. പെൺകുട്ടി മാതാവിനോടൊപ്പം ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിൽ ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയുള്ള കേസിൽ പ്രതിയെ അയത്തിൽ നിന്നു പിടികൂടുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP