Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആന്ധ്രാ സ്വദേശിനിക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ; നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത് ചലപ്പിള്ളി പാറപ്പേട്ട സമ്പത്ത് റാവു ജിയെ

ആന്ധ്രാ സ്വദേശിനിക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ; നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത് ചലപ്പിള്ളി പാറപ്പേട്ട സമ്പത്ത് റാവു ജിയെ

സ്വന്തം ലേഖകൻ

നെടുമ്പാശ്ശേരി: ആന്ധ്രാ സ്വദേശിനിക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഈസ്റ്റ് ഗോദാവരി ചലപ്പിള്ളി പാറപ്പേട്ട സമ്പത്ത് റാവു ജി (37)യെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 6 ന് വിദേശത്തേക്ക് പോകാൻ വ്യാജ രേഖകളുമായി എത്തിയ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിൽ ഒരാൾക്ക് വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ നിർമ്മിച്ച് നൽകിയത് ഇയാളാണ്. നെടുമ്പാശ്ശേരിയിലെ ഒരു ലോഡ്ജിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇൻസ്‌പെക്ടർ പി.എം ബൈജു, എസ്‌ഐമാരായ അനീഷ്.കെ ദാസ്, ബൈജു കുര്യൻ, എഎസ്ഐ വി എസ്.ഷിജു തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP