Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറുകൾ വാടകക്കെടുത്ത് തട്ടിക്കൊണ്ടു വന്ന് പൊളിച്ചു വിൽക്കും; സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ

കാറുകൾ വാടകക്കെടുത്ത് തട്ടിക്കൊണ്ടു വന്ന് പൊളിച്ചു വിൽക്കും; സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

എരുമപ്പെട്ടി: വാടകക്കെടുത്ത കാറുകൾ കടത്തിക്കൊണ്ടുപോയി പൊളിച്ച് വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ തമിഴ്‌നാട്ടിൽ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ കാജപെട്ടൈ പശുമാടം ഫൈസൽ (32), ബീംനഗർ മാലികോയി തെരുവ് അബ്്ദുൽ അലീം (38) എന്നിവരെയാണ് എരുമപ്പെട്ടി ഇൻസ്‌പെക്ടർ കെ.കെ ഭൂപേഷ്, എസ്‌ഐ കെ. അബ്്ദുൽ ഹക്കീം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ചിറമനേങ്ങാട് സ്വദേശി ഷെഹിലിന്റെ കാർ വാടകക്കെടുത്ത് കടത്തിക്കൊണ്ട് പോയ സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലായത്. മുഖ്യ സൂത്രധാരൻ സഗീറിനെ നേരത്തെ മതിലകത്ത് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീക്ക്, അരുൺ, സിവിൽ പൊലീസ് ഓഫിസർ സുമേഷ് എന്നിവരും പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP