Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർ വാടകയ്‌ക്കെടുത്ത് മറിച്ചുവിൽപ്പന നടത്തിയ യുവാവ് റിമാൻഡിൽ; പിടിയിലായത് ഇരിക്കൂർ സ്വദേശി നാസർ

കാർ വാടകയ്‌ക്കെടുത്ത് മറിച്ചുവിൽപ്പന നടത്തിയ യുവാവ് റിമാൻഡിൽ; പിടിയിലായത് ഇരിക്കൂർ സ്വദേശി നാസർ

അനീഷ് കുമാർ

ഇരിക്കൂർ:വിവിധ സ്ഥലങ്ങളിൽ നിന്ന് കാറുകൾ വാടകയ്ക്ക് എടുത്ത് മറിച്ചു വില്പന നടത്തിയ യുവാവ് റിമാൻഡിൽ. ഇരിക്കൂർ സ്വദേശിയായ നാസറിനെ (42)യാണ് ആറളം എസ്‌ഐ പി.വി. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

റെന്റ് എ കാർ സവിധാനത്തിൽ കാറുകൾ വാടകയ്ക്ക് നൽകുന്നവരിൽ നിന്ന് ദിവസങ്ങളോളം വാഹനം വേണമെന്ന് പറഞ്ഞ് കാർ എടുത്ത ശേഷം ആർസിയുടെ പകർപ്പെടുത്ത് മറിച്ചു വിറ്റായിരുന്നു തട്ടിപ്പ്. ഇതിനിടെ പഴയങ്ങാടിയിലുള്ള ഒരാളുടെ സ്വിഫ്റ്റ് കാർ ഇയാൾ വാടകയ്‌ക്കെടുക്കുകയും കീഴ്പള്ളി സ്വദേശിക്കു വിൽക്കുുകയുമായിരുന്നു. മാസങ്ങളായിട്ടും വാഹനം കൊണ്ടുപോയ നാസറിനെക്കുറിച്ചു വിവരമില്ലാത്തതിനാൽ ഇവർ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂരിലെ ഒരു ലോഡ്ജിൽവച്ച് ഇയാൾ പിടിയിലാകുന്നത്.

എസ്‌ഐ ശ്രീജേഷിനെ കൂടാതെ എഎസ്‌ഐ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്, സിപിഒ പ്രജീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മട്ടന്നൂർ കോടതി രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP