Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202123Friday

സമൂഹമാധ്യമം വഴി പരിചയത്തിലായ പതിനാറുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി; 19കാരൻ അറസ്റ്റിൽ

സമൂഹമാധ്യമം വഴി പരിചയത്തിലായ പതിനാറുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി; 19കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

അഞ്ചൽ: വിവാഹ വാഗ്ദാനം നൽകി പതിനാറുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്.

സമൂഹ മാധ്യമം വഴി അടുപ്പത്തിലായശേഷം പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ മണികണ്ഠന്റെ മൈലത്തെ വീട്ടിലെത്തിച്ചും പെൺകുട്ടിയുടെ വീട്ടിൽവെച്ചും പലതവണ ബലാത്സംഗത്തിനിരയാക്കിയിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ഏതാനും ദിവസം മുമ്പ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായതിനെതുടർന്ന് രക്ഷാകർത്താക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മണികണ്ഠന്റെ വീട്ടിൽനിന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP