Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതസ്പർധയുണ്ടാക്കുന്ന വിധം പ്രകോപന പ്രസംഗം; ആലപ്പുഴയിൽ ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റിൽ

മതസ്പർധയുണ്ടാക്കുന്ന വിധം പ്രകോപന പ്രസംഗം; ആലപ്പുഴയിൽ ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മതസ്പർധ വളർത്തുന്ന രീതിയിൽ പ്രകോപനപരമായി പ്രസംഗിച്ചത് ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി അറസ്റ്റിൽ. പുളിങ്കുന്ന് ശ്രീശൈലം ജിനുമോനെയാണ് (42) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

വയലാറിലെ ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടത്തിയ പ്രകടനത്തിനുശേഷം തോണ്ടൻകുളങ്ങര ക്ഷേത്രത്തിനുസമീപം ചേർന്ന പ്രതിഷേധ യോഗത്തിലാണ് പ്രകോപനപരമായ പരാമർശമുണ്ടായത്. കൊലപാതകത്തിനും മറ്റ് അക്രമസംഭവങ്ങൾക്കും കാരണം ഇസ്‌ലാം മതമാണെന്നാണ് ഇയാൾ പ്രസംഗിച്ചത്.

പ്രസംഗം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മതസ്പർധ വളർത്തൽ, വിഭാഗീയത സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നേതാവിനെ പൊലീസ് പിടികൂടിയതറിഞ്ഞ് ബിജെപി, ആർ.എസ്.എസ് പ്രവർത്തകർ സ്‌റ്റേഷൻ പരിസരത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP