Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെഡിക്കൽ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്‌നതാ പ്രദർശനം; തൃശൂരിൽ ഒരാൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്‌നതാ പ്രദർശനം; തൃശൂരിൽ ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആളെ അറസ്റ്റുചെയ്തു. പട്ടാമ്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണിക്കൃഷ്ണൻ (35) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ ഇയാൾ ഫോറൻസിക്ക് വകുപ്പിനു സമീപമുള്ള ബാങ്കിന് അടുത്തുവച്ചാണ് മെഡിക്കൽ വിദ്യാർത്ഥിനികളുടെ മുന്നിൽ പാന്റ് അഴിച്ചുമാറ്റി നഗ്നതാ പ്രദർശനം നടത്തിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റു വിദ്യാർത്ഥികൾ ഇയാളെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനികൾക്കു മുമ്പിൽ സമാന സംഭവങ്ങൾ തുടർക്കഥയാകുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ കോളജ് കാമ്പസിലേക്കുള്ള നാലു വഴികൾ അടച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രിൻസിപ്പലിന്റെ അനുമതിയോടെ മെഡിക്കൽ കോളജ് പൊലീസ് വഴികൾ തുറന്നുനൽകുകയും ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP