Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വീട്ടമ്മയുടെ കുളിമുറി ദൃശ്യം മൊബൈലിൽ പകർത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

വീട്ടമ്മയുടെ കുളിമുറി ദൃശ്യം മൊബൈലിൽ പകർത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഇരവിപുരം: മൊബൈൽ കാമറ ഉപയോഗിച്ച് വീട്ടമ്മയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ സ്‌നേഹ നഗർ 88 കാവുങ്ങൽ കിഴക്കതിൽ നിന്ന് പുന്തലത്താഴം മംഗലത്ത് നടക്കടുത്ത് സഹകരണ ബാങ്കിന് സമീപം ശ്രീവൽസത്തിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷാണ് (28) അറസ്റ്റിലായത്.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

ദൃശ്യം പകർത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ ബഹളം വച്ചതിനെ തുടർന്ന് യുവാവ് ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് വീട്ടമ്മ പരാതി നൽകിയതോടെ ഒളിവിൽപ്പോയ യുവാവിനെ പിടികൂടുന്നതിനായി കൊല്ലം എ.സി.പി പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇരവിപുരം വനിതാ എസ്‌ഐ നിത്യ സത്യൻ, എസ്‌ഐമാരായ എ.പി. അനീഷ്, ബിനോദ്, ദീപു, പ്രൊബേഷണറി എസ്‌ഐ അഭിജിത്ത്, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതി ഇതിനുമുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച മൊബൈൽ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP