Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉടുമ്പൻചോലയിൽ എട്ടര കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

ഉടുമ്പൻചോലയിൽ എട്ടര കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഇടുക്കി: ഉടുമ്പൻചോല-കല്ലുപാലത്ത് നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. 8.5 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. രണ്ടുപേർ അറസ്റ്റിലായി.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോട് കൂടിയാണ് ഇടുക്കി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീം ഉടുമ്പൻചോല താലൂക്കിൽ കല്ലുപാലം സെന്റ് മേരീസ് പള്ളിയുടെ പിറകുവശത്ത് വച്ചണ് കഞ്ചാവ് കടത്തുകാർ ഉപയോഗിച്ചിരുന്ന വാഹനം ഉൾപ്പെടെ പിടികൂടിയത്.

തമിഴ്‌നാട്ടിൽനിന്നും വാഹനത്തിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവ് കണ്ടെത്തുകയും ഗഞ്ചാവ് കടത്താൻ ശ്രമിച്ച ഉടുമ്പൻചോല താലൂക്കിൽ ചതുരംഗപ്പാറ വില്ലേജിൽ കുന്നേൽ വീട്ടിൽ തോമസ് ജോൺ മകൻ അനൂപ് തോമസ് (28), ഉടുമ്പൻചോല വില്ലേജിൽ പന്തിരിക്കൽ വീട്ടിൽ ദേവസ്യ മകൻ റബിൻ പി ദേവസ്യ (26)എന്നിവരാണ് അറസ്റ്റിലായത്.

സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ പ്രതികളായ രാജേന്ദ്രൻ, പ്രഭു എന്നിവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് സിഐ സുരേഷ് കുമാർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP