Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ

സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ചാവക്കാട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി സ്വദേശി തട്ടിൽ വീട്ടിൽ എബിൻ ബിജുവാണ് (23) പിടിയിലായത്. സ്‌റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഇടുക്കി, പാറത്തോടുള്ള പ്രതിയുടെ അമ്മവീട്ടിൽനിന്നാണ് പിടികൂടിയത്.

സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടിയുമായി യുവാവ് പരിയപ്പെടുന്നത്. എസ്‌ഐ യു.കെ. ഷാജഹാൻ, എഎസ്ഐമാരായ ജിംബിൾ, ബിന്ദുരാജ്, സി.പി.ഒ ബിബിൻ, വനിതാ സീനിയർ സി.പി.ഒമാരായ സുശീല, സൗദാമിനി എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നവർ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP