Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കോട്ടയത്ത് മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; രാത്രി വീടിന്റെ മുകളിൽ മൊബൈൽ ഫോണും കൈയും കണ്ട് ഡോക്ടറുടെ ഭാര്യ ഉച്ചത്തിൽ നിലവിളിച്ചതോടെ ഓടി രക്ഷപെട്ടു പ്രതികൾ; വീട്ടിൽ ബഹളം കേട്ടത് അന്വേഷിക്കാനെന്ന ഭാവത്തിൽ പ്രതികൾ ഡോക്ടറുടെ വീട്ടിൽ എത്തിയപ്പോൾ മൊബൈൽ ഫോൺ തിരിച്ചറിഞ്ഞു ഭാര്യ; ഒളിവിൽപോയ സംഘത്തിലെ പ്രധാനിയെ പൊക്കി പൊലീസ്

കോട്ടയത്ത് മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; രാത്രി വീടിന്റെ മുകളിൽ മൊബൈൽ ഫോണും കൈയും കണ്ട് ഡോക്ടറുടെ ഭാര്യ ഉച്ചത്തിൽ നിലവിളിച്ചതോടെ ഓടി രക്ഷപെട്ടു പ്രതികൾ; വീട്ടിൽ ബഹളം കേട്ടത് അന്വേഷിക്കാനെന്ന ഭാവത്തിൽ പ്രതികൾ ഡോക്ടറുടെ വീട്ടിൽ എത്തിയപ്പോൾ മൊബൈൽ ഫോൺ തിരിച്ചറിഞ്ഞു ഭാര്യ; ഒളിവിൽപോയ സംഘത്തിലെ പ്രധാനിയെ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ വീട്ടിൽ മൊബൈൽ ക്യാമറ വെച്ച് കിടപ്പറ രംഗങ്ങൾ പകർത്തിയ കേസിലെ പ്രധാന അറസ്റ്റിലായി. ആർപ്പൂക്കര മുതിരക്കാലയിൽ എം.ആർ.രോഹിത്തി(23)നെയാണ് ഗാന്ധിനഗർ സിഐ. ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതി അർപ്പൂക്കര സ്വദേശി അൻസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാൾ റിമാൻഡിലാണ്.

ഫെബ്രുവരിയിലാണ് സംഭവം. രാത്രി വീടിന്റെ മുകളിൽ മൊബൈൽ ഫോണും വെച്ച് ദൃശ്യം പകർത്തുകയായിരുന്നു പ്രതികൾ. രാത്രി വീടിന് മുകളിൽ കൈയും കണ്ട് ഡോക്ടറുടെ ഭാര്യ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു. ഇതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. അൽപസമയത്തിനു ശേഷം വീട്ടിൽ ബഹളം കേട്ടത് അന്വേഷിക്കാനെന്ന ഭാവത്തിൽ പ്രതികൾ ഡോക്ടറുടെ വീട്ടിൽ വീണ്ടും കയറിച്ചെന്നു. ആ സമയം ഇയാളുടെ കൈയിലിരുന്ന മൊബൈൽ ഫോൺ കണ്ട് യുവതി തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു.

Stories you may Like

പകർത്തിയ കിടപ്പറ ദൃശ്യങ്ങൾ രാത്രിയിൽ ഡോക്ടറുടെ വീട്ടിൽ കയറി രഹസ്യമായി ഫോണിൽ കിടപ്പറ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇത് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പൊലീസ് കേസെടുത്തതോടെ പ്രതികൾ ഒളിവിൽ പോയി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്ത് എത്തിയപ്പോഴാണ് രോഹിത്തിനെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP