Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഇതാ മലപ്പുറത്തു നിന്നൊരു നല്ലവനായ ഉണ്ണി അറസ്റ്റിൽ! മലപ്പുറത്തെ മെക്കാനിക്കൽ എഞ്ചിനീയറെ അറസ്റ്റു ചെയ്തത് വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയതിന്; മുപ്പതുകാരൻ ഇയ്യക്കാടൻ അരുൺകുമാറിന്റെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് 57 കഞ്ചാവ് തൈകൾ

ഇതാ മലപ്പുറത്തു നിന്നൊരു നല്ലവനായ ഉണ്ണി അറസ്റ്റിൽ! മലപ്പുറത്തെ മെക്കാനിക്കൽ എഞ്ചിനീയറെ അറസ്റ്റു ചെയ്തത് വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയതിന്; മുപ്പതുകാരൻ ഇയ്യക്കാടൻ അരുൺകുമാറിന്റെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് 57 കഞ്ചാവ് തൈകൾ

ജംഷാദ് മലപ്പുറം

മലപ്പുറം: വീടിന്റെ ടെറസിൽ കഞ്ചാവു ചെടി വളർത്തിയ മലപ്പുറത്തെ മെക്കാനിക്കൽ എഞ്ചിനീയർ അറസ്റ്റിൽ. മുപ്പതുകാരനായ പ്രതി എടക്കര ഉപ്പട ഗ്രാമത്തിലെ ഇയ്യക്കാടൻ അരുൺകുമാർ വളർത്തിയ അൻപത്തിയേഴ് കഞ്ചാവ് തൈകളാണ് സംഘം പിടിച്ചെടുത്തത്. ഇയാളുടെ വീടിന്റെ ടെറസിൽ 59 കഞ്ചാവു ചെടികളാണ് കണ്ടെത്തിയത്. പോത്തുകല്ലിൽ പുഴയോരത്ത് കഞ്ചാവു ചെടി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിൽ വളർത്തിയ കഞ്ചാവു ചെടികകളാണ് പോത്തുകല്ല് പൊലീസ് കണ്ടെടുത്തത്.

പോത്തുകൽ എസ്‌ഐ: കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐയും സംഘവും ഇയളുടെ വീടിന്റെ ടെറസിന് മുകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പോത്തുകല്ലിൽ പുഴയോരത്ത് കഞ്ചാവു ചെടി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിൽ വളർത്തിയ കഞ്ചാവു ചെടികകൾ കണ്ടെടുത്തത്.

പ്ലാസ്റ്റിക് പാത്രത്തിൽ പാകി കിളിർപ്പിച്ച നടാൻ പാകത്തിനുള്ള അൻപത്തിയഞ്ച് തൈകളും, സമീപത്തായി പച്ചക്കറി കൃഷി നടത്തുന്നതിനിടയിൽ കൃഷി ചെയ്ത രണ്ട് തൈകളുമടക്കം അൻപത്തിയേഴ് തൈകളാണ് സംഘം പിടിച്ചെടുത്തത്. പ്ലാസ്റ്റിക് പാത്രത്തിലുള്ള തൈകൾക്ക് ആറ് മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഉയരവും സമീപത്തുണ്ടായിരുന്ന രണ്ട് തൈകൾക്ക് പതിനഞ്ച് സെന്റീമീറ്റർ ഉയരവുമാണ് ഉള്ളത്.

മെക്കാനിക്കൽ എൻജിനീയറായ അരുൺകുമാർ തൃശൂരിൽ ഡയറി ഫാം നടത്തിവരികയാണ്. ഇതിനിടയിലാണ് വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് കൃഷി നടത്തിയത്. അരുൺകുമാറിനെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കഞ്ചാവ് തൈകളും കോടതിയിൽ ഹാജരാക്കി. തൈകളുടെ സാമ്പിൾ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും.

എസ്‌ഐക്ക് പുറമെ എഎസ്ഐ ജോൺസൺ, പോത്തുകൽ അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ശ്രീനിവാസൻ, സീനിയർ സി.പി.ഒ സി.എ മുജീബ്, സി.പി.ഒമാരായ സലീൽ, സുരേഷ്, മധു, കൃഷ്ണൻ, ജോബിനി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പോത്തുകല്ലിൽ പുഴയോരത്ത് കഞ്ചാവു ചെടി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിൽ വളർത്തിയ കഞ്ചാവു ചെടികകൾ കണ്ടെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP