Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹ വാഗ്ദാനം നൽകി മാനസിക രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭണിയാക്കി; അസാം സ്വദേശി പൊലീസ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി മാനസിക രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭണിയാക്കി; അസാം സ്വദേശി പൊലീസ് പിടിയിൽ

അടിമാലി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭണിയാക്കിയ അസാം സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. അടിമാലി ചിന്നപ്പാറ ആദിവാസി കുടിയിൽ താമസിക്കുന്ന രജിത് തൺ ടി (രാജീവ് 27)യാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

വർഷങ്ങൾക്കു മുൻപ് അസാമിൽ നിന്നും അടിമാലിയിലെത്തിയ ഇയാൾ ചിന്നപ്പാറ കുടിയിൽ നിന്നും ആദിവാസി യുവതിയെ വിവാഹം ചെയ്ത് താമസിക്കുകയായിരുന്നു. മലയാളം നന്നായി സംസാരിക്കാനറിയാവുന്ന ഇയാൾ പ്രദേശിക ഗാനമേള ട്രൂപ്പിൽ പാടുന്നതിനിടെയാണ് ട്രൂപ്പിലെ തന്നെ പാട്ടുകാരിയായ 12 കാരിയുമായി പരിചയപ്പെട്ടത് തുടർന്ന് ഇയാൾ പെൺകുട്ടിയോട് വിവാഹഭ്യർത്ഥന നടത്തി. ഇതിൽ വിശ്വസിച്ച പെൺകുട്ടി ഇയാളുമായി അടുപ്പത്തിലായി നാലുമാസം മുൻപ് അടിമാലിയിലെ രണ്ടു ലോഡ്ജുകളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

മാനസിക രോഗി കുടിയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിമേൽ അടിമാലി സി ഐ പി.കെ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .അടിമാലി കോടതിയിൽ ഹാജരാക്കി ഇയാളെ റിമാർഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP