Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരൂർ പാലത്തിൽ അപകടത്തിൽ പെട്ട് പിക്ക് അപ്പ് വാൻ കായലിലേക്ക് മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്നത് ഒമ്പത് പേരെന്ന് സൂചന; നാല് പേരെ രക്ഷപെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു; അപകടത്തിൽ പെട്ടവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികൾ

അരൂർ പാലത്തിൽ അപകടത്തിൽ പെട്ട് പിക്ക് അപ്പ് വാൻ കായലിലേക്ക് മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്നത് ഒമ്പത് പേരെന്ന് സൂചന; നാല് പേരെ രക്ഷപെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു; അപകടത്തിൽ പെട്ടവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികൾ

ആലപ്പുഴ: ആലപ്പുഴ അരൂർ പാലത്തിൽ നിന്ന് വാഹനം കായലിലേക്ക് മറിഞ്ഞു. അഞ്ച് പേരെ കാണാതായി. വാഹനത്തിൽ 9 പേരുണ്ടായിരുന്നു 4 പേരെ രക്ഷപെടുത്തി. പാലത്തിന്റെ കൈവരി തകർന്നാണ് വാഹനം കായലിലേക്ക് മറിഞ്ഞത്. പിക്ക് അപപ് വാനാണ് അപകടത്തിൽ പെട്ടതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ലോറിയിൽ തട്ടി നിയന്ത്രണം വിട്ടാണ് വാഹനം കായലിലേക്ക് മറിച്ചത്.

അപകടത്തിൽ ഒരാൾക്ക് പരുക്കുണ്ട്. എറണാകുളത്തുനിന്ന് ചേർത്തല ഭാഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്. പാലത്തിന്റെ കൈവരി തകർത്താണ് വാഹനം കായലിലേക്ക് മറിഞ്ഞത്. ഡ്രൈവർ ഒഴികെ എട്ടുപേരും ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് റിപ്പോർട്ടുകൾ. പന്തൽനിർമ്മാണത്തിനായി ചേർത്തലയിലേക്കു പോകുംവഴിയാണ് അപകടമുണ്ടായത്.

അമിതവേഗതയിലെത്തിയ കാർ മുൻപിൽ പോയ ലോറിയിലിടിച്ചാണ് ദുരന്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിയന്ത്രണം തെറ്റിയ കാർ പാലത്തിന്റെ കൈവരി തകർത്താണ് വേമ്പനാട് കായലിലേക്ക് മറിഞ്ഞത്. കാറിൽ നിന്നും നീന്തി രക്ഷപ്പെടാൻ ശ്രമിച്ചവരെ മത്സ്യബന്ധനത്തൊഴിലാളികൾ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. തീരദേശപൊലീസിന്റെ പട്രോൾ ബോട്ടുകൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പാലത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് അരൂർ പാലത്തിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് നേവിയുടേയും കോസ്റ്റ് ഗാർഡിന്റേയും സഹായം തേടുന്നുണ്ട്. മേഖലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റുകളും പാലത്തിലെത്തിയിട്ടുണ്ട്.

950 മീറ്റർ ദൈർഘ്യമുള്ള പാലം വേമ്പനാട് കായലിന്റെ ആഴം കൂടിയ ഭാഗത്താണ് അപകടമുണ്ടായത്. കായലിൽ വീണ വാഹനം പൂർണമായും മുങ്ങിപ്പോയിട്ടുണ്ട്. അപകടത്തെ തുടർന്ന് എറണാകുളംആലപ്പുഴ റൂട്ടിൽ ഒരു ദിശയിൽ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP