Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിക്കാൻ 'നോ യുവർ ആർമി' ദ്വിദിന മേളയുമായി ആർമി; ദക്ഷിണ മേഖലാ സൈനിക വിഭാഗം നടത്തുന്ന പരിപാടി സംഘടിപ്പിക്കുന്നത് മലപ്പുറത്ത്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം : യുവാക്കളെ ഇന്ത്യൻ സൈന്യത്തിലേക്ക് ആകർഷിക്കുന്നതിനായി ദക്ഷിണ മേഖല സൈനിക വിഭാഗം സംഘടിപ്പിക്കുന്ന 'നോ യുവർ ആർമി' ദ്വിദിന മേളയ്ക്ക് തുടക്കമായി. ശനിയും ഞായറുമായി രണ്ട് ദിവസത്തെ മേളയാണ് സൈനിക വിഭാഗം മലപ്പുറത്ത് സംഘടിപ്പിച്ചിരിക്കുന്നത്. മലപ്പുറം പൊലീസ് സ്റ്റേഡിയത്തിൽ വച്ചാണ് പരിപാടി.

മേളയുടെ ആദ്യദിനമായ ശനിയാഴ്ച ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് അർഹരായവരെ അനുമോദിച്ചു. പരിപാടിയിൽ നിരവധി സാഹസിക പരിപാടികളും പൈപ്പ് ബാന്റ് മേളയും കാഴ്ചക്കാർക്കായി സൈന്യം അവതരിപ്പിക്കും. കൂടാതെ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങൾ പ്രദർശിപ്പിക്കുകയും ഇവയെക്കുറിച്ച് ആളുകൾക്ക് വിശദീകരിച്ച് കൊടുക്കുകയും ചെയ്യും.

സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മാർഗനിർദ്ദേശങ്ങളും ഉദ്യോഗസ്ഥർ നൽകും. കൂടാതെ സൈന്യത്തിന്റെ മൂല്യത്തെക്കുറിച്ചും, ജവാന്മാരുടെ ജീവിത രീതികളെക്കുറിച്ചും പരിപാടിയിൽ സൈന്യം വ്യക്തമാക്കും.

രാജ്യത്തെ യുവാക്കളിൽ ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന സംഘാടകർ പറഞ്ഞു. ഇതിന് പുറമേ സൈന്യത്തിലെ അവസരങ്ങളെക്കുറിച്ച് യുവാക്കളെ അറിയിക്കുകയും ചേരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുകയുമാണ് പരിപാടിയുടെ ഉദ്ദേശമെന്നും സംഘാടകർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP