Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓട്ടത്തിൽ പിഴച്ച് കരസേന റിക്രൂട്ടമെന്റ് റാലി; കോട്ടയത്ത് നടന്ന കരസേന കായികക്ഷമതാ പരീക്ഷയിൽ 90 ശതമാനം ഉദ്യോഗാർത്ഥികളും പുറത്തായത് ഓട്ടത്തിൽ; 400 മീറ്റർ ഓടി കിതച്ചപ്പോഴെ വാടിത്തളർന്നു; മെഡിക്കലിലും പുറത്ത്; യോഗ്യരായവർ പത്ത് ശതമാനം ഉദ്യോഗാർത്ഥികൾ മാത്രം

ഓട്ടത്തിൽ പിഴച്ച് കരസേന റിക്രൂട്ടമെന്റ് റാലി; കോട്ടയത്ത് നടന്ന കരസേന കായികക്ഷമതാ പരീക്ഷയിൽ 90 ശതമാനം ഉദ്യോഗാർത്ഥികളും പുറത്തായത് ഓട്ടത്തിൽ; 400 മീറ്റർ ഓടി കിതച്ചപ്പോഴെ വാടിത്തളർന്നു; മെഡിക്കലിലും പുറത്ത്; യോഗ്യരായവർ പത്ത് ശതമാനം ഉദ്യോഗാർത്ഥികൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഓടി കിതച്ചും വാടി തളർന്നും ഉദ്യോഗാർത്ഥികൾ. എം.ജി സർവകലാശാല സ്പോർട്സ് മൈതാനത്ത് നടന്ന ദക്ഷിണമേഖലാ ആർമി റിക്രൂട്ടമെന്റ് റാലിയുടെ ആദ്യദിവസം കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത 90 ശതമാനം ഉദ്യോഗാർത്ഥികളും ഔട്ട്. ഒരു മൈൽ ഓട്ടത്തിലാണ് 90 ശതമാനം ഉദ്യോഗർത്ഥികളും പുറത്തായത്. 400 മീറ്റർ പിന്നിടുന്നതിന് മുൻപ് തന്നെ ഉദ്യോഗാർത്ഥികൾ ഓടിക്കിതച്ചിരുന്നു.

ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിലെ നാല് താലൂക്കുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം റിക്രൂട്ടമെന്റ് റാലിക്കായി യുവാക്കൾ പങ്കെടുത്തത്. നാല് താലൂക്കുകളിലെ 18,00റിലധികം ഉദ്യോഗാർത്ഥികളാണ് കായിമക്ഷമതാ പരീക്ഷയെ നേരിട്ടത്. എന്നാൽ ഓട്ടത്തിലും മെഡിക്കൽ പരിശോധനയിലും പകുതിയിലധികം ആളുകളും പുറത്താകുകയായിരുന്നു. 800 മീറ്ററിൽ നല്ലൊരു വിഭാഗം ആശുകൾ പിന്മാറുകയും ചെയ്തു.

11 വരെ തുടരും. സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്‌നിക്കൽ, സോൾജിയർ ക്ലാർക്ക്, സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, സോൾജിയർ ട്രേഡ്‌സ്‌മെൻ, സോൾജിയർ ടെക്‌നിക്കൽ(നഴ്‌സിങ് അസിസ്റ്റന്റ്) തസ്തികകളിലേക്കാണു റാലി.

ആർമി മെഡിക്കൽ കോറിൽ ശിപായ് ഫാർമ തസ്തികയിലേക്കു 14 ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. 35,219 ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്കു വേണ്ടിയാണു റാലി. ഓരോ 2 ജില്ലകളിൽ നിന്നുമായി 5 താലൂക്കുകളിലെ ഉദ്യോഗാർഥികളെയാണ് ഓരോ ദിവസവും വിളിക്കുന്നത്.

ആദ്യം ശാരീരിക ക്ഷമത പരീക്ഷ. നാലു പരീക്ഷകളാണ് ഇതിൽ. ഒരു മൈൽ ഓട്ടം. 5മിനിറ്റ് 45 സെക്കൻഡിൽ പൂർത്തിയാക്കണം. ഇതിനു 60 മാർക്ക്. 10 പുൾ അപ്പ് എങ്കിലും ചെയ്യണം. ഇതിനു 40 മാർക്ക്. കുറഞ്ഞത് 6 എണ്ണമെങ്കിലും ചെയ്യാത്തവരെ പുറത്താക്കും. 9 അടി നീളമുള്ള കുഴി ചാടിക്കടക്കൽ, സിഗ്‌സാഗ് ബീമിലൂടെയുള്ള നടത്തം എന്നിവയാണ് അടുത്ത രണ്ട് ടെസ്റ്റുകൾ.

ശാരീരിക,മാനസിക ക്ഷമത മനസ്സിലാക്കും വിധമാണ് ഈ ടെസ്റ്റുകൾ. പിന്നീട് എഴുത്തു പരീക്ഷ (കംപയിൻഡ് എൻട്രൻസ് എക്‌സാം), മെഡിക്കൽ ടെസ്റ്റ് എന്നിവ നടക്കും. എഴുത്തു പരീക്ഷയിൽ 30 മാർക്ക് പൊതുവിജ്ഞാനം, 40 മാർക്ക് സയൻസ്, 20 മാർക്ക് കണക്ക്, 10 മാർക്ക് റീസണിങ് എന്നിങ്ങനെ 100 മാർക്കിനാണു പരീക്ഷ. വെബ് സൈറ്റ്: joinindianarmy.nic.in -വിവരങ്ങൾ: ലഫ് ജനറൽ (റിട്ട) ചാക്കോ തരകൻ, കരസേനാ ആസ്ഥാനം മുൻ മേധാവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP