Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരസേന റിക്രൂട്ട്‌മെന്റ് റാലിയുടെ പേരിൽ പണം തട്ടാൻ ശ്രമം; തട്ടിപ്പ് ഫോൺ മ്പറും പ്രവേശന കാർഡിന്റെ പകർപ്പും ഉപയോഗപ്പെടുത്തി  

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കരസേന റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുത്തവരെ തെറ്റിദ്ദരിപ്പിച്ച് പണം തട്ടാൻ വലവിരിച്ച് തട്ടിപ്പ് സംഘം. പ്രവേശന കാർഡിന്റെ പകർപ്പും ഫോൺ നമ്പറും ഉപയോഗിച്ചാണ് തട്ടിപ്പിന് വലവിരിച്ചത്. ഡിസംബറിൽ വീണ്ടും റിക്രൂട്‌മെന്റ് റാലി പ്രഖ്യാപിച്ചിരിക്കെ അതിലേക്കു പ്രവേശനം തരപ്പെടുത്താമെന്നു വാഗ്ദാനം ചെയ്താണ് ഉദ്യോഗാർഥികൾക്ക് ഫോൺവിളികളും വാട്‌സാപ് സന്ദേശങ്ങളും എത്തുന്നത്. 4 തവണ വരെ അവസരം ലഭിക്കുന്ന വിധത്തിൽ 'മൾട്ടിപ്പിൾ റജിസ്‌ട്രേഷൻ' തരപ്പെടുത്താമെന്നാണു വാഗ്ദാനം.

റിക്രൂട്‌മെന്റ് റാലിയിൽ സാധാരണ ഒരു ട്രേഡിലേ ഉദ്യോഗാർഥിക്കു മത്സരിക്കാനാകൂ. മൾട്ടിപ്പിൾ റജിസ്‌ട്രേഷൻ നേടിയാൽ 4 വിഭാഗത്തിൽ വരെ പങ്കെടുപ്പിക്കാമെന്നാണു വാഗ്ദാനം. 'സൗജന്യം' എന്ന് സന്ദേശത്തിൽ പറയുന്നുണ്ടെങ്കിലും ഇവരെ ബന്ധപ്പെടുമ്പോൾ 10,000 രൂപ വരെ ആവശ്യപ്പെടുന്നതായി ഉദ്യോഗാർഥികൾ പറയുന്നു. കൊട്ടാരക്കരയിലാണ് ഓഫിസെന്നും ഉദ്യോഗാർഥികളെ അറിയിച്ചിട്ടുണ്ട്.

മൾട്ടിപ്പിൾ റജിസ്‌ട്രേഷൻ എന്ന സംവിധാനം ഇല്ല. തട്ടിപ്പുശ്രമത്തെക്കുറിച്ച് റിക്രൂട്‌മെന്റിന്റെ ചുമതലയുള്ള ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. അന്വേഷണം നടത്തേണ്ടത് സിവിൽ പൊലീസാണ്. അതിനു രേഖാമൂലം പരാതികൾ ലഭിക്കണം. പരാതി നൽകുന്നവർക്ക് എല്ലാ പിന്തുണയും നൽകും. ആർമി റിക്രൂട്‌മെന്റ് വിഭാഗത്തിൽനിന്നു വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്ന് ഉറപ്പ്- കെ.ധന്യ സനൽ (പ്രതിരോധ വക്താവ്, തിരുവനന്തപുരം)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP