Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കല്ലാർ വീണ്ടും അന്തകനായി; നോക്കി നിൽക്കവേ വെള്ളം ഉയരുന്ന നദിയുടെ ഭീകരതയിൽ പൊലിഞ്ഞത് മറ്റൊരു ജീവൻ കൂടി; പൊന്മുടി യാത്രക്കാർ കരുതൽ എടുക്കുക

കല്ലാർ വീണ്ടും അന്തകനായി; നോക്കി നിൽക്കവേ വെള്ളം ഉയരുന്ന നദിയുടെ ഭീകരതയിൽ പൊലിഞ്ഞത് മറ്റൊരു ജീവൻ കൂടി; പൊന്മുടി യാത്രക്കാർ കരുതൽ എടുക്കുക

പൊന്മുടി വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോകുന്ന ആരും കല്ലാറിന്റെ സൗന്ദര്യം പോകുമ്പോഴോ വരുമ്പോഴോ വണ്ടി നിർത്തി ആസ്വദിക്കുന്നത് പതിവാണ്. നോക്കി നിൽക്കവേ വെള്ളം ഉയരുന്ന നദിയാണ് കല്ലാർകുളിക്കരുതെന്നും ആറ്റിൽ ഇറങ്ങരുതെന്നും എല്ലാമുള്ള മുന്നറിയിപ്പ് ബോർഡുകൾ കല്ലാറിന്റെ വക്കത്തുണ്ടെങ്കിലും ആരും അത് ഗൗനിക്കാറില്ലെന്നതാണ് സത്യം.

ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കല്ലാറിൽ മുങ്ങിമരിച്ച പോളിടെക്‌നിക് വിദ്യാർത്ഥി. പൊന്മുടി യാത്രകഴിഞ്ഞ് മടങ്ങവേ കല്ലാർ വട്ടക്കയത്തിനു സമീപം കുളിക്കാനിറങ്ങി തിരുവനന്തപുരം കൈമനം വിവേക് നഗറിൽ ടിസി 64/275(1) പറക്കാട്ടിൽ സുരേഷിന്റെ മകൻ അർജുൻ സുരേഷ് (18) ആണ് നാടിനെ മുഴുവൻ സങ്കടത്തിലാഴ്‌ത്തി മുങ്ങിമരിച്ചത്. ബുധനാഴ്ചയാണ് മൂന്നു സഹപാഠികൾക്കൊപ്പം ആർജുൻ പൊന്മുടിയിലേക്ക് പോയത്. രാവിലെ പൊന്മുടിയിൽ എത്തിയ സംഘം സെൽഫിയെടുത്തും മറ്റും വിനോദയാത്ര അവിസ്മരണീയമാറ്റി തിരിച്ചുവരവേ ഉച്ചയ്ക്കു രണ്ടരയോടെയാണ് കല്ലാറ്റിൽ കുളിക്കാനിറങ്ങിയത്. കയത്തിൽ അർജുൻ അകപ്പെടുകയായിരുന്നെന്നു കൂട്ടുകാർ പറഞ്ഞു. ഇവരുടെ നിലവിളി കേട്ടു നാട്ടുകാർ അർജുനെ കരയ്‌ക്കെടുത്തെങ്കിലും മരിച്ചിരുന്നു.

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിലെ ഒന്നാം വർഷ ടെക്‌സ്‌റ്റൈൽസ് ഡിപ്ലോമ വിദ്യാർത്ഥിയാണ് അർജുൻ. സുരേഷാണ് പിതാവ്. മാതാവ് രജനി, അനുവാണ് അർജുന്റെ സഹോദരി. അപകടങ്ങൾ നിത്യ സംഭവമായ കല്ലാറിലെ വട്ടക്കയത്തിൽ ഒന്നര വർഷത്തിനിടെ മരിക്കുന്ന മൂന്നാമത്തെയാളാണ് അർജുൻ. മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് കുളിക്കാനിറങ്ങുന്നത് ഇവിടുത്തെ നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.

പൊന്മുടിയിലേക്കുള്ള വഴിയരികിൽ തന്നെയുള്ള കല്ലാറിൽ നിരവധി പേർ ഇറങ്ങാറുണ്ട്. എന്നാൽ ഏത് നിമിഷവും സംഹാര രുദ്രയായി രൂപം മാറും എന്നതാണ് കല്ലാറിന്റെ പ്രത്യേകത. തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും അതിവേഗം മലവെള്ളം പാഞ്ഞെത്തുന്ന പ്രതിഭാസമാണ് ഇവിടുത്തേത്. കല്ലാറിൽ കുളിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ട് ജീവൻ പൊലിഞ്ഞവരും നിരവധിയാണ്. മലമുകളിലോ കാട്ടിനുള്ളിലോ മഴ പെയ്താലോ ചെറിയ ഉരുൾപൊട്ടലുകളുണ്ടായാലോ കല്ലാറിന്റെ സ്വഭാവമാകെ മാറും. സാധാരണയായി ക്രമേണയാണ് വെള്ളത്തിന്റെ അളവ് ഉയരുക. ഇത് നാട്ടുകാർക്ക് മുൻകൂട്ടി തിരിച്ചറിയാനാകും. എന്നാൽ ചിലപ്പോളത് ഒറ്റപ്പാച്ചിലുമാകും. സുനാമിയെന്നോ മിന്നൽ പ്രളയമെന്നോ വിശേഷിപ്പിക്കാവുന്ന വിധം പേടിപ്പെടുത്തുന്ന വരവാണത്.

ബോണക്കാടിനടുത്ത് ചെമ്മുഞ്ചി മലയിലെ പുൽമേടുകളിൽ നിന്ന് ഉദ്ഭവിക്കുന്ന മീന്മുട്ടി ആറാണ് കല്ലാറിന്റെ പ്രധാന സ്രോതസ്. കല്ലാർ പാലത്തിന് കുറച്ചു താഴെവച്ച് പൊന്മുടിയാറും ഗോൾഡൻവാലി ആറും മീന്മുട്ടിയാറുമായി ചേരുന്നതോടെയാണ് കല്ലാർ ആയി മാറുന്നത്. ഈ മൂന്നു കൈവഴികളുടെ ഉറവിടങ്ങളിൽ എവിടെ മഴ പെയ്താലും കല്ലാറിൽ വെള്ളമുയരാം. നാട്ടുകാർക്ക് ഇത് തിരിച്ചറിയാൻ ആകുമെങ്കിലും ഇതറിയാതെ കുളിക്കാനിറങ്ങിയ പലരും മുങ്ങി മരിക്കാറാണ് പതിവ്.

കല്ലാറിന്റെ ഈ പ്രത്യേകത വീഡിയോയിലാക്കി എഴുത്തുകാരനും കല്ലാറിന് സമീപത്തെ താമസക്കാരനുമായ വി വിനയ് കുമാർ യുട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നത് ആയിരകണക്കിന് ആൾക്കാരാണ് കണ്ടിരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP