Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരിയിൽ ഷുക്കൂർ വധക്കേസിൽ മാതാവിന്റെ വാദം കേൾക്കണം: സിബിഐ കോടതി

അരിയിൽ ഷുക്കൂർ വധക്കേസിൽ മാതാവിന്റെ വാദം കേൾക്കണം: സിബിഐ കോടതി

സ്വന്തം ലേഖകൻ

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ മാതാവ് ആതിഖയുടെ വാദം കൂടി കേൾക്കണമെന്ന് സിബിഐ കോടതി. കേസിൽ തന്റെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ആതിഖ കോടതിയിൽ ഹരജി നൽകിയിരുന്നു.

കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് ഷുക്കൂറിന്റെ മാതാവിന്റെ വാദം കേൾക്കുക. പ്രതികളെ കുറ്റവിമുക്തരാക്കുന്നതിൽ ആതിഖ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കുറ്റപത്രത്തിന്റെ പകർപ്പ് മാതാവിന് കൈമാറാനും കേടതി നിർദേശിച്ചിട്ടുണ്ട്.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് അരിയിൽ സ്വദേശിയും എം.എസ്.എഫ് നേതാവുമായിരുന്ന ഷുക്കൂർ കൊല്ലപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP