Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

25 രൂപയുടെ ഊണിനൊപ്പം മീൻചാറും സാമ്പാറും മോരും തോരനും അച്ചാറും; പണം നൽകാനില്ലാത്തവർക്ക് സൗജന്യമായി ഊണ് കഴിക്കാം; ആയിരം ജനകീയ ഹോട്ടൽ പദ്ധതിക്ക് തുടക്കം

25 രൂപയുടെ ഊണിനൊപ്പം മീൻചാറും സാമ്പാറും മോരും തോരനും അച്ചാറും; പണം നൽകാനില്ലാത്തവർക്ക് സൗജന്യമായി ഊണ് കഴിക്കാം; ആയിരം ജനകീയ ഹോട്ടൽ പദ്ധതിക്ക് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കപ്പ വേവിച്ചതും ചൂരക്കറിയും വിളമ്പിക്കൊടുക്കുമ്പോൾ മന്ത്രി ഐസക്കിന്റെ കമന്റ് -'ഇത് എല്ലാദിവസവും സൗജന്യമായി കിട്ടുമെന്ന് കരുതേണ്ട. ഊണ് പണമില്ലെങ്കിലും വന്നു കഴിക്കാം''. വിശപ്പുരഹിത കേരളം പദ്ധതിയുടെ തുടർച്ചയായുള്ള ആയിരം ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ആലപ്പുഴ മണ്ഡലത്തിലെ മണ്ണഞ്ചേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മണ്ണഞ്ചേരി പഞ്ചായത്തും കുടുംബശ്രീയുമായി ചേർന്നാണ് സംസ്ഥാനത്തെ ആദ്യ ജനകീയ ഹോട്ടൽ തുറന്നത്. ഇവിടേയ്ക്ക് ഭക്ഷണം പാകംചെയ്ത് എത്തിക്കുന്നത് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയിൽനിന്നാണ്.

25 രൂപയുടെ ഊണിനൊപ്പം മീൻചാറ്, സാമ്പാർ, മോര്, തോരൻ, അച്ചാർ എന്നിവയുണ്ടാകും. പണം നൽകാനില്ലാത്തവർക്ക് സൗജന്യമായി ഊണ് കഴിക്കാം. ഇതിനായി ഹോട്ടലിലെ ബോർഡിൽനിന്ന് ഷെയർ മീൽസ് ടോക്കൺ എടുത്ത് നൽകണമെന്നുമാത്രം. മറ്റൊരാളുടെ വിശപ്പകറ്റാൻ 25 രൂപ നൽകി ഷെയർ മീൽസ് ടോക്കൺ വാങ്ങി ബോർഡിൽ സ്ഥാപിക്കാം.

ഓണത്തിനുമുമ്പ് ആയിരം ജനകീയ ഹോട്ടൽ ആരംഭിക്കുമെന്നും ഇവയ്ക്ക് സർക്കാർ സഹായം ലഭ്യമാകുമെന്നും മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്, വൈസ്പ്രസിഡന്റ് മഞ്ജു രതികുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ടി മാത്യു, പി എ ജുമൈലത്ത്, ഗായിക പി കെ മേദിനി എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP