Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇവിടെ ചൂട് വെള്ളത്തിൽ കുളിക്കുന്നതുകൊണ്ട് എന്തേലും നിയമ പ്രശ്‌നം ഉണ്ടോ ആവോ; ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താനുള്ള തീരുമാനത്തിനെതിരെ അരിത ബാബു; കാപ്പ ചുമത്തിയ കൊടും കുറ്റവാളിക്കൊപ്പം, കൊടും ഭീകരനൊപ്പം തന്നെയെന്നും പ്രതികരണം

ഇവിടെ ചൂട് വെള്ളത്തിൽ കുളിക്കുന്നതുകൊണ്ട് എന്തേലും നിയമ പ്രശ്‌നം ഉണ്ടോ ആവോ; ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താനുള്ള തീരുമാനത്തിനെതിരെ അരിത ബാബു; കാപ്പ ചുമത്തിയ കൊടും കുറ്റവാളിക്കൊപ്പം, കൊടും ഭീകരനൊപ്പം തന്നെയെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താൻ തീരുമാനിച്ചതിനെതിരെ കോൺഗ്രസ് നേതാവ് അരിത ബാബു. ഇവിടെ ചൂട് വെള്ളത്തിൽ കുളിക്കുന്നതുകൊണ്ട് എന്തേലും നിയമ പ്രശ്‌നം ഉണ്ടോ ആവോയെന്ന് അരിത ചോദിച്ചു.

നിയമ വ്യവസ്ഥയിൽ കാപ്പയുടെ പൂർണ്ണ മായാ അർഥം Kerala Anti-Social Activities(Prevention)Act എന്നല്ലേ? ഏതായാലും കാപ്പ ചുമത്തി നാടുകടത്തിയ കൊടും കുറ്റവാളിക്കൊപ്പം തന്നെയാണെന്നും കൊടും ഭീകരനൊപ്പം തന്നെയാണെന്നും അരിത ഫേസ്‌ബുക്കിൽ കുറിച്ചു. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ, ഡിഐജിക്ക് കൈമാറിയിട്ടുണ്ട്.

മട്ടന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ്, ഒരു എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ ചുമത്താനുള്ള നീക്കം തുടങ്ങിയത്. ഫർസീന് എതിരെ 19 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമാണ് ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP