Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

കേരളത്തിൽ കോവിഡ് ബാധിച്ചവരിൽ 80 ശതമാനവും വിദേശത്തുനിന്നു വന്നവരാണ്;ഇരുപതു ശതമാനത്തിനു മാത്രമാണ് സമ്പർത്തത്തിലുടെ രോഗം ബാധിച്ചത്; സംസ്ഥാന സർക്കാരിന്റെ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന് കയ്യടി നൽ്‌കേണ്ടത് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും; കേരളാ മോഡൽ സൂപ്പറെന്ന് വാഴ്‌ത്തി ഗവർണർ ആരിഫ് മഹമ്മദ് ഖാൻ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കൊറൗോണ വ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെകെ ശൈലജയുടെയും അക്ഷീണമായ പ്രയക്തമാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാൻ കേരളത്തെ സഹായിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.

കേരളത്തിൽ കോവിഡ് ബാധിച്ചവരിൽ 80 ശതമാനവും വിദേശത്തുനിന്നു വന്നവരാണ്. ഇരുപതു ശതമാനത്തിനു മാത്രമാണ് സമ്പർത്തത്തിലുടെ രോഗം ബാധിച്ചത്. സംസ്ഥാന സർക്കാരിന്റെ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിനു തെളിവാണിത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തന്നെയാണ് അതിനെ മുന്നിൽനിന്നു നയിച്ചത്. വിവിധ ജില്ലകളുടെ ചുമതല നൽകപ്പെട്ട മറ്റു മന്ത്രിമാർ അവരെ സഹായിച്ചതെന്ന് ഗവർണർ പറഞ്ഞു.

ശക്തമായ സേവന സന്നദ്ധതയാണ് കേരളീയർ പ്രകടിപ്പിക്കുന്നത്. ലോക്ക് ഡൗൺ പ്ര്ഖ്യാപിച്ച് ഇരുപത്തിനാലു മണിക്കറികം 483 സാമൂഹ്യ അടുക്കളകളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുറന്നത്. പിറ്റേന്ന് ഇത് 1500 ആയി. ഇതിനു പുറമേയാണ് ജനകീയ ഭക്ഷണ ശാലകളുടെ പ്രവർത്തനം. അൻപതിനായിരത്തിലേറെ പേരാണ് സേവന സന്നദ്ധരായി സർക്കാർ വെബ് സൈറ്റികളിൽ രജിസ്റ്റർ ചെയ്തത്.- ഗവർണർ ചൂണ്ടിക്കാട്ടി.

വനിതാ സന്നദ്ധ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നാണ് കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങൾ പഠിക്കേണ്ട പ്രധാന പാഠമെന്ന് ഗവണർ പറഞ്ഞു. കുടുംബശ്രീ മികച്ച ഉദാഹരണമാണ്. കഴിഞ്ഞ രണ്ടു വർഷമുണ്ടായ പ്രളയത്തിലും ഇപ്പോൾ കോവിഡ് കാലത്തും അവരുടെ പ്രവർത്തനം ശ്രദ്ധേയമാണ്.

പൗരത്വ നിയമ ഭേദഗതി ഒഴികെ ഒരു കാര്യത്തിലും തനിക്കു സർക്കാരുമായി ഭിന്നതയില്ല. പൗരത്വ നിയമത്തെ എതിർക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് ഇപ്പോഴും തന്റെ അഭിപ്രായമെന്ന് ഗവർണർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP