Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കോവിഡ് വ്യാപനം അതിരൂക്ഷം; ആറന്മുള വള്ളസദ്യ ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്; ബോർഡ് തീരുമാനം ആറന്മുള പള്ളിയോട സേവാ സംഘത്തെ അറിയിക്കും  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ വർഷത്തെ ആറന്മുള വള്ളസദ്യ ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വള്ളസദ്യ നടത്തിപ്പ് സാധ്യമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസുവാണ് ഇക്കാര്യമറിയിച്ചത്.

ബോർഡ് തീരുമാനം ആറന്മുള പള്ളിയോട സേവാ സംഘത്തെ അറിയിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നാലമ്പലത്തിന്റെ പുറത്തു നിന്ന് ഭക്തർക്ക് ദർശനം നടത്താമെന്നും എൻ. വാസു വ്യക്തമാക്കി.

അഭീഷ്ടസിദ്ദിഖായി ഭക്തർ ആറന്മുളയപ്പനായ പാർഥസാരഥിക്ക് നൽകുന്ന വഴിപാടാണ് വള്ളസദ്യ. പള്ളിയോടങ്ങൾക്കാണ് വള്ളസദ്യയൊരുക്കുന്നത്. വഴിപാടുകാർ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ പറയിട്ടശേഷം ദക്ഷിണവെച്ച് ശ്രീകോവിലിൽനിന്ന് പൂമാല ജപിച്ചുവാങ്ങും. ഇതുമായി ക്ഷേത്രത്തിന് മുന്നിലുള്ള കടവിലെത്തി പള്ളിയോടം തുഴഞ്ഞുവരുന്ന തുഴക്കാരെ സ്വീകരിച്ചാനയിച്ച് സദ്യാലയത്തിലേക്ക് കൊണ്ടുവരും.

കരനാഥന്മാർ വെറ്റിലയും പുകയിലയും ദക്ഷിണ നൽകി ക്ഷേത്രത്തിലേക്കാനയിക്കും. ക്ഷേത്രത്തിൽ പൂജിച്ച മാല പള്ളിയോടത്തിന്റെ അമരത്തിൽ ചാർത്തും. പള്ളിയോടക്കാരും വഴിപാടുകാരും ഒന്നിച്ച് ക്ഷേത്രം വലംവെച്ചശേഷമാണ് വള്ളസദ്യ നടക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP