Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ബന്ധുക്കൾ ഉപേക്ഷിച്ച അമ്മയ്ക്ക് തണലേകി ആറന്മുള ജനമൈത്രി പൊലീസ്; സൗദാമിനി അമ്മയെ കെന്നടി ചാക്കോ ചരിറ്റബിൾ ട്രസ്റ്റ് ദി നെസ്റ്റ് എന്ന സ്ഥാപത്തിൽ എത്തിച്ചു

ബന്ധുക്കൾ ഉപേക്ഷിച്ച അമ്മയ്ക്ക് തണലേകി ആറന്മുള ജനമൈത്രി പൊലീസ്; സൗദാമിനി അമ്മയെ കെന്നടി ചാക്കോ ചരിറ്റബിൾ ട്രസ്റ്റ് ദി നെസ്റ്റ് എന്ന സ്ഥാപത്തിൽ എത്തിച്ചു

സ്വന്തം ലേഖകൻ

ആറന്മുള: ബന്ധുക്കൾ ഉപേക്ഷിച്ച അമ്മയ്ക്ക് തണലേകി ആറന്മുള ജനമൈത്രി പൊലീസ്. ആറന്മുള നാൽക്കാലിക്കൽ ഐക്കനാടത്ത് വീട്ടിൽ സൗദാമിനി അമ്മയെയാണ് നോക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് ആറന്മുള ജനമൈത്രി പൊലീസ് ഏറ്റെടുത്ത്. ഇവരെ പത്തനംതിട്ട കെന്നടി ചാക്കോ ചരിറ്റബിൾ ട്രസ്റ്റ് ദി നെസ്റ്റ് എന്ന സ്ഥാപത്തിൽ എത്തിച്ചു. സമ്പൂർണ്ണ സാക്ഷരത നേടിയതായി അഭിമാനിക്കുന്ന നമ്മുടെ നാട്. എന്നാൽ ഇന്ന് കേരളിയന്റെ സംസ്‌കാരം മാതാപിതാക്കളെ ഒരു ബാധ്യതയായി കാണുന്ന പുതു സമൂഹം സൃഷ്ടിക്കപ്പെടുകയാണ് എന്ന് ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ്‌കുമാർ പറഞ്ഞു.

ഇത് ഇന്ന് വലിയ ചോദ്യചിഹ്നമാവുകയാണ്. അസ്ഥിഞ്ഞുറുങ്ങുന്ന വേദനതിന്നു അമ്മ ജന്മം നല്കിയ അമ്മയും ഉരുകുന്ന വെയിലിൽ പണിയെടുത്ത് അച്ഛനൊരു ജീവിതവും തന്നു പക്ഷെ മക്കളിൽ നിന്നും ലഭിക്കേണ്ടത് ലഭിക്കുന്നില്ല. എന്തിനാണ് മക്കൾ എന്ന് സ്വയം പരിശോധനയ്ക്ക് ഓരോ മക്കളും തയ്യാറാകണം. വർദ്ധിക്യത്തിൽ തങ്ങളെ പോറ്റാനാണ് മക്കൾ. അതിലും വലിയ ഒരു ദൗത്യവും മക്കളിൽ നിന്നും ഒരു മാതാപിതാക്കളും പ്രതിക്ഷിക്കുന്നില്ല. ആ പ്രതീക്ഷ നല്കുന്ന പ്രവർത്തനങ്ങൾ അല്ല സമൂഹത്തിൽ നടക്കുന്നത്. ഇത് മാറണം. നാം തുണയാകണ്ട, സംരക്ഷണമേകണ്ട മാതാപിതാക്കൾക്ക് കരുതൽ നല്കാൻ മനസ് കാണിക്കാൻ എല്ലാ മക്കളും ഒന്നായി ചിന്തിക്കണമെന്നും സന്തോഷ് കുമാർ പറഞ്ഞു.

Stories you may Like

എസ് ഐ കെ.ദിജേഷ്, കെ.സി ബാബു ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത്, കെന്നടി ട്രസ്റ്റ് ചെയർമാൻ കെന്നടി ചാക്കോ സെക്രട്ടറി ആശ ക്യഷ്ണ എന്നിവർ സന്നിഹിതരായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP