Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊമ്പുവാദ്യ കലാകാരൻ ചെങ്ങമനാട് അപ്പു നായർ അന്തരിച്ചു; മരണം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്

കൊമ്പുവാദ്യ കലാകാരൻ ചെങ്ങമനാട് അപ്പു നായർ അന്തരിച്ചു; മരണം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

നെടുമ്പാശേരി: പ്രമുഖ കൊമ്പുവാദ്യ കലാകാരൻ തുരുത്തിശേരി കോച്ചേരി ചെങ്ങമനാട് അപ്പു നായർ (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. പതിറ്റാണ്ടുകളോളം തൃശൂർ പൂരത്തിന്റെ മേളപ്പെരുക്കത്തിൽ നായകസ്ഥാനി ആയിരുന്നു. കേരള സർക്കാരിന്റെ പരമോന്നത വാദ്യകലാ പുരസ്കാരമായ പല്ലാവൂർ അപ്പു മാരാർ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ്, ഫോക്‌ലോർ അക്കാദമി അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് അർഹനായി

ഭാര്യ: പാറക്കടവ് ചിറ്റേത്ത് രാജമ്മ. മക്കൾ: പ്രസന്ന, ഹരിക്കുട്ടൻ (സെക്രട്ടറി, കരിയാട് എൻ എസ്എസ് കരയോഗം), സുശീല, രാജി, ബിന്ദു (നെസ്റ്റ്, കളമശേരി). മരുമക്കൾ: തുരുത്തിശേരി ചെട്ടിക്കാട്ട് സി.കെ.വിശ്വേശ്വരൻ, പടിഞ്ഞാറേ കടുങ്ങല്ലൂർ പട്ടംപറമ്പത്ത് അജിത, അരൂർ ആട്ടുവള്ളി സോമൻ, ചെങ്ങമനാട് വെളിയത്ത് ജയചന്ദ്രൻ, കോനൂർ വിപഞ്ചിക ജയകുമാർ (ഖത്തർ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP