Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

14 മദ്രസകൾക്ക് അംഗീകാരം നൽകി സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ്; മാസത്തിലൊരിക്കൽ 'ഖുർആൻ ഡേ' ആയി ആചരിക്കാനും റംസാനിൽ 15 ദിവസത്തെ ഹിസ്ബ് ക്ലാസ് നടത്താനും യോഗത്തിന്റെ തീരുമാനമാനം

14 മദ്രസകൾക്ക് അംഗീകാരം നൽകി സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ്; മാസത്തിലൊരിക്കൽ 'ഖുർആൻ ഡേ' ആയി ആചരിക്കാനും റംസാനിൽ 15 ദിവസത്തെ ഹിസ്ബ് ക്ലാസ് നടത്താനും യോഗത്തിന്റെ തീരുമാനമാനം

മറുനാടൻ ഡെസ്‌ക്‌

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് 14 മദ്രസകൾക്കുകൂടി അംഗീകാരംനൽകി.മദ്രസകളിൽ മാസത്തിലൊരിക്കൽ 'ഖുർആൻ ഡേ' ആയി ആചരിക്കാനും റംസാനിൽ 15 ദിവസത്തെ ഹിസ്ബ് ക്ലാസ് നടത്താനും യോഗം തീരുമാനിച്ചു.

ഹിദായത്തുൽ ഇസ്ലാം ഖാദിരിയ്യ മദ്രസ മേനാല, ഇ.എസ്.ആർ. പ്രസിഡൻസി സ്‌കൂൾ മദ്രസ മറീൽ (ദക്ഷിണ കന്നഡ), നൂറുൽഹുദാ മദ്രസ തിരുവക്കോലി, നൂറുൽഹുദാ മദ്രസ പള്ളം, നൂറുൽഹുദാ മദ്രസ അരവത്ത്, നൂറുൽഹുദാ ഇംഗ്ലീഷിയം മീഡിയം മദ്രസ കോട്ടിക്കുളം, അപ്സര പബ്ലിക് സ്‌കൂൾ മദ്രസ കോളിയടുക്ക (കാസർകോട്), ഖിദ്മത്തുൽ ഇസ്ലാം മദ്രസ കക്കരക്കുന്ന്, ഖിദ്മത്തുൽ ഇസ്ലാം മദ്രസ കോട്ടൂർവയൽ, മിസ്ബാഹുൽഹുദാ മദ്രസ മേൽമുരിങ്ങോടി (കണ്ണൂർ), ശംസുൽ ഉലമാ സെക്കൻഡറി മദ്രസ മരുത വേങ്ങാപാടം, ഇഹ്യാഉദ്ദീൻ മദ്രസ ഇപ്പൂട്ടുങ്ങൽ (മലപ്പുറം), എം.ഐ.സി. ഇംഗ്ലീഷ് സ്‌കൂൾ മദ്രസ അകലാട് (തൃശ്ശൂർ), ജാമിഉൽ ഇസ്ലാം മദ്രസ ഞാങ്ങാട്ടിരി (പാലക്കാട്) എന്നീ മദ്രസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.

യോഗത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അധ്യക്ഷനായി. വിദ്യാഭ്യാസ ബോർഡ് ജനറൽസെക്രട്ടറി എം ടി. അബ്ദുല്ല മുസ്ലിയാർ, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, പി.പി. ഉമർ മുസ്ലിയാർ കൊയ്യോട്, കെ.ടി. ഹംസ മുസ്ലിയാർ, എം.എം. മുഹ്യദ്ദീൻ മൗലവി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, കെ. ഉമർ ഫൈസി മുക്കം, ഡോ. എൻ.എ.എം. അബ്ദുൽഖാദിർ, കെ.എം. അബ്ദുല്ല, എം.സി. മായിൻ ഹാജി, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, മാനേജർ കെ. മോയിൻകുട്ടി എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP